സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും

സംസ്ഥാന സ്കൂൾ കലോൽസവം കോഴിക്കോട് നടക്കും. ഡിസംബറിലും ജനുവരിയിലുമായി നടത്താനാണ് തീരുമാനം. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകൾക്കും വിശദമായ പഠനത്തിനും ശേഷമേ മിക്സഡ് സ്കൂളുകൾ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പി.ടി.എ.കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദേശിച്ചാൽ മാത്രമേ മിക്സഡ് സ്കൂളുകളാക്കി മാറ്റൂ. കരിക്കുലം ഫ്രെയിംവർക്ക് റിഫോം കമ്മിറ്റിയുടെ ചർച്ചയ്ക്കുള്ള…

Read More

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചു. നിയമനം നടന്ന് മണിക്കൂറുകൾക്കകം തന്നെ മന്ത്രിയും ശ്രീറാമിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഭരണകക്ഷിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള നേതാക്കൾ നിയമനത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം. അതേസമയം, മന്ത്രിയുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ശ്രീറാമിനെ വകുപ്പിൽ നിയമിച്ചതെന്നാണ് സൂചന. സി.പി.ഐ ഭരിക്കുന്ന…

Read More

‘ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളെ കുറിച്ച് ആശങ്ക വേണ്ട’

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓരോ മണിക്കൂറിലും ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 2-3 അടി ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…

Read More

മങ്കിപോക്സ്; സ്ക്രീനിംഗ് വർദ്ധിപ്പിക്കാൻ യു.എ.ഇയോട് കേന്ദ്രം

യു.എ.ഇ: യു.എ.ഇ, ഐ.എച്ച്.ആർ ഫോക്കൽ പോയിന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഹുസൈൻ അബ്ദുൾ റഹ്മാന് ജോയിന്റ് സെക്രട്ടറി ശാലിനി ഭരദ്വാജ് കത്തയച്ചു. മങ്കിപോക്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളെ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി വിമാനത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സിറ്റ് സ്ക്രീനിംഗ് കൂടുതൽ ഊർജിതമാക്കണമെന്ന് ഓഗസ്റ്റ് ഒന്നിന് അയച്ച കത്തിൽ ജോയിന്‍റ് സെക്രട്ടറി അഭ്യർത്ഥിച്ചു. “ആഗോള സമൂഹം മറ്റൊരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയുമായി പൊരുത്തപ്പെടുമ്പോൾ, അന്താരാഷ്ട്ര അതിർത്തികളിലൂടെ രോഗം വ്യാപിക്കുന്നത് ഒഴിവാക്കാൻ ഐഎച്ച്ആർ ഫോക്കൽ പോയിന്‍റുകൾ തുടർച്ചയായ ഏകോപനം നിലനിർത്തുകയും സുപ്രധാന വിവരങ്ങൾ പങ്കിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,”…

Read More

കനത്ത മഴ; വടക്കൻ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് ‘ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 2,291 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ…

Read More

സ്കേറ്റ്ബോർഡിൽ കശ്മീർ യാത്രക്കിറങ്ങിയ അനസ് വാഹനാപകടത്തിൽ മരിച്ചു

വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിനിടെയാണ് അനസിന് ഹരിയാനയിൽ അപകടമുണ്ടായത്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ അനസിന്‍റെ ഫോണിൽ വിളിച്ച സുഹൃത്തിന് ആശുപത്രിയിൽ നിന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെടുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ട്രക്ക് ഇടിച്ചതാണ് അനസിന്‍റെ മരണകാരണമെന്നാണ് സൂചന. 2022 മെയ് 29 നാണ് അനസ് ഹിജാസ് കന്യാകുമാരിയിൽ നിന്ന് ഒറ്റയ്ക്ക്…

Read More

മഴ അതിതീവ്രമാകുന്നു; 11 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്നതിനാൽ കൊല്ലം, കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. എംജി, കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല. വയനാട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. കോഴിക്കോട് പ്രഫഷനൽ കോളജ് ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി. മലപ്പുറം ജില്ലയിൽ…

Read More

ഡൽഹിയിലെ ആറ് ആശുപത്രികളിൽ മങ്കിപോക്സ് രോഗികൾക്കായി 70 ഐസൊലേഷൻ മുറികൾ

ഡൽഹി : ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ച്‌ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തെ ആറ് ആശുപത്രികളിലായി 70 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കിയതായി ഡൽഹി സർക്കാർ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ 20 ഐസൊലേഷൻ റൂമുകളും ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ പത്ത് ഐസൊലേഷൻ മുറികളും ഡോ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ 10 ഐസൊലേഷൻ റൂമുകളും ഡൽഹി സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. മങ്കിപോക്സ് കേസുകൾക്കായി കുറഞ്ഞത് 10 ഐസൊലേഷൻ മുറികളെങ്കിലും നിർമ്മിക്കാൻ…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസിൽ അഞ്ചാം സ്വര്‍ണം; പുരുഷ ടേബിള്‍ ടെന്നീസിൽ വിജയം

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്വർണം നേടി. ടേബിൾ ടെന്നീസിലെ പുരുഷൻമാരുടെ ഇനത്തിലാന് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. വനിതാ ലോൺബോൾ ടീമും രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടി. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് സ്വർണ്ണ മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി. മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ…

Read More

തൊണ്ടിമുതൽ കേസ് റദ്ദാക്കണം; മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍

കൊച്ചി: തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കുറ്റപത്രമായതിനാൽ ഇത് റദ്ദാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. ഐപിസി സെക്ഷൻ 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കുറ്റപത്രം സ്വീകരിക്കാൻ മജിസ്ട്രേറ്റ് കോടതി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആന്‍റണി രാജു വാദിച്ചു. തനിക്കെതിരേ ഇങ്ങനെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കേസിൽ ഉൾപ്പെട്ട വ്യക്തിയല്ല താനെന്നും ആന്‍റണി രാജു ഹർജിയിൽ…

Read More
Click Here to Follow Us