ബെംഗളൂരു: മംഗളൂരു നഗരത്തിലെ പബ്ബില്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ നിശാ പാര്‍ട്ടി സദാചാരവാദികള്‍ തടസപ്പെടുത്തി.
പാര്‍ട്ടിക്കിടെ അതിക്രമിച്ചു കയറിയ ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ ശേഷം വനിതകള്‍ ഉള്‍പ്പടെയുള്ളവരെ നിര്‍ബന്ധപൂര്‍വം പബ്ബില്‍ നിന്നും പുറത്തിറക്കി വിടുകയുമാണ് ഉണ്ടായത്.
മംഗളൂരുവിലെ “അംനേസിയ-ദ ലോഞ്ച്’ എന്ന പബ്ബിലാണ് സദാചാരവാദികള്‍ ആക്രമണം നടത്തിയത്. നഗരപ്രദേശത്തെ കോളേജുകളിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ് സദാചാര സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.