ബെംഗളൂരു : ശ്രീകല പി വിജയൻ സമാഹരിച്ച് എഡിറ്റ് ചെയ്ത ഒരു അന്താരാഷ്ട്ര കവിതാ സമാഹാരമായ ദി ബർജൻസ്” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും കൈയടികളും ഏറ്റുവാങ്ങുന്നു. ആമസോൺ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ശ്രീകല പി വിജയൻ നിരവധി വിദ്യാർത്ഥികളെ കവിതാരചനയിലേക്കു നയിക്കുകയും, കവിതാ രംഗത്ത് മുന്നോട്ട് പോകാൻ അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
അവർ സൗന്ദര്യ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. കൂടാതെ ക്രിയേറ്റീവ് റൈറ്റിംഗ് മേഖലയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നിരവധി ഓർഗനൈസേഷനുകളുമായി ഒത്തുചേർന്നിട്ടുണ്ട്.
ഈ പുസ്തകത്തിലെ കവിതകൾ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ്. മഷിയുടെ വിസ്മയ പ്രവാഹം കൊണ്ട് വിദ്യാർത്ഥികൾ മായാജാലം സൃഷ്ടിച്ചു. സൗന്ദര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഭാഷാ പരിശീലകനായ ജഗ്ദീപ് ദത്താറാം പഞ്ചാൽ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പ്രശസ്ത ഗായികയും ബഹുഭാഷാ കവയിത്രിയുമായ മലാക്ഷ്മി ബൊർത്താക്കൂറാണ് പുസ്തകത്തിന് ആമുഖം എഴുതിയത്.
എഴുത്തുകാരിയായ പെന്നി വോബ്ലി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന സമീപനങ്ങളെ അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്പുകളുടെ ചീഫ് അഡ്മിനിസ്ട്രേറ്ററും മീഡിയ കോർഡിനേഷൻ ആൻഡ് കോർപ്പറേറ്റ് ലയേഷൻ ആണ് ശ്രീകല പി വിജയൻ.
സാഹിത്യത്തോടുള്ള അവളുടെ സമർപ്പണത്തെ ലോകമെമ്പാടുമുള്ള നിരവധി പ്രശസ്തരായ കവികൾ പ്രശംസിച്ചു.
സൗന്ദര്യ സെൻട്രൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ അവരുടെ ഇളം പ്രായത്തിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകാരായി മാറിയിട്ടുണ്ട്. മലാക്ഷ്മി ബോർത്താകുറിന്റെ പുത്രി അനന്യയും ഈ ബുക്കിലൂടെ പബ്ലിഷ്ഡ് എഴുത്തുകാരി ആയി.
അദ്വൈത് സി, കുഷി വി മച്ച, മൗലിക് എസ്, സന്നിധി എസ് കുൽക്കർണി, നിതി ബി വി, മഹന്തേഷ്, ഭുവന പി, സമൻവി എം, പുളകിത എൻ, ശ്രാവ്യ വി ഭട്ട്, സെനോറ സജീഷ്, സഹന എ എം, മോനിഷ ജെ എന്നിവരാണ് സൗന്ദര്യ സ്കൂളിൽ നിന്നുള്ള എഴുത്തുകാർ.
അവരുടെ സാഹിത്യ യാത്രയിലെ ഒരു നാഴികക്കല്ലായി ഈ പുസ്തകം മാറുന്നു. സൗന്ദര്യ എജ്യുക്കേഷണൽ ട്രസ്റ്റ് ശ്രീകലയെയും വിദ്യാർഥികളെയും അഭിനന്ദിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.