കനത്ത മഴ: മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

കർണാടകയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടകയിലെ മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൈസൂരു, ദക്ഷിണ കന്നഡ, ശിവമോഗ ജില്ലകളിലെ സ്‌കൂളുകൾക്ക് മെയ് 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് അവധി പ്രഖ്യാപിച്ചു.  ഉത്തര കന്നഡ, ഉഡുപ്പി, ഹാവേരി, ഗദഗ്, റായ്ച്ചൂർ, ബാഗൽകോട്ട്, കോപ്പൽ, ദാവണഗരെ, ബല്ലാരി, ശിവമൊഗ്ഗ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ വ്യാഴാഴ്ച രാവിലെയും മഴ പെയ്തിരുന്നു. അതിനിടെ, കർണാടക തലസ്ഥാനമായ…

Read More

അപകടത്തിൽപ്പെട്ട 40% കെഎസ്ആർടിസി ബസുകളും ഓടിച്ചിരുന്നത് പരിചയസമ്പന്നരായ ഡ്രൈവർമാർ: റിപ്പോർട്ട്

ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ നടന്ന അപകടങ്ങളുടെ അവലോകനത്തെത്തുടർന്ന്, അനുഭവപരിചയമുള്ള ഡ്രൈവർമാർ ബസ് ഓടിക്കുമ്പോഴാണ് മിക്ക അപകടങ്ങളും സംഭവിച്ചതെന്ന് പറഞ്ഞു. റിവ്യൂ പ്രകാരം, 39 ശതമാനം ഡ്രൈവർമാരും 40-50 വയസ് പ്രായപരിചയമുള്ള ഡ്രൈവർമാരാണ്. അപകടങ്ങളിൽ 23 ശതമാനവും 36-നും 40-നും ഇടയിൽ പ്രായമുള്ള ഡ്രൈവർമാർ മൂലമാണ് സംഭവിക്കുന്നത്, അതേസമയം 21-30 വയസ്സിനിടയിൽ പുതുതായി ചേർന്ന ഡ്രൈവർമാർ 1.2 ശതമാനം അപകടങ്ങളിൽ ഏർപ്പെടുന്നു. അപകടങ്ങളുടെ മരണനിരക്ക് കണക്കിലെടുക്കുമ്പോൾ, 44 ശതമാനം…

Read More

കനത്ത മഴയെ തുടർന്ന് കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ റെഡ് അലേർട്ട്

ബെംഗളൂരു: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട, ഷിമോഗ, ഉഡുപ്പി, ചിക്കമംഗ്ലൂരു, ഹസ്സൻ, ദക്ഷിണ കന്നട, കൊടഗ് എന്നിവിടങ്ങളിൽ ആണ് മഴയെ തുടർന്ന് ജാഗ്രത മുന്നറിയിപ്പ് നൽകിയത്. ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ മഴയിൽ 2 മരണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Read More

ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്തു: ബിജെപിക്കെതിരെ കർണാടക കോൺഗ്രസ്

ബെംഗളൂരു: നാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം എടുത്തുകളയാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാരിന് തിരിച്ചടി. പത്താം ക്ലാസ് പാഠപുസ്തകത്തിൽ സാമൂഹ്യ പരിഷ്കർത്താവിനെക്കുറിച്ചുള്ള പാഠം നിലനിർത്തണമെന്ന് മുൻ എംഎൽഎ ജെആർ ലോബോ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പാഠം നിലനിർത്തിയില്ലെങ്കിൽ സർക്കാരിനെതിരെ കോൺഗ്രസ് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നാരായണ ഗുരുവിനെ ബോധപൂർവം അവഗണിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡിൽ നാരായണ ഗുരുവിനെക്കുറിച്ചുള്ള ടാബ്ലോ ആദ്യം ഉപേക്ഷിച്ചു. ഇപ്പോൾ, സംസ്ഥാന സർക്കാർ നാരായണ ഗുരുവിനെക്കുറിച്ചുള്ള ഉള്ളടക്കം പാഠപുസ്തകത്തിൽ നിന്ന്…

Read More

നടി ചേതന മരിച്ചത് ചികിത്സാപിഴവിനെ തുടർന്ന്, ക്ലിനികിനെതിരെ കേസ് 

ബെംഗളൂരു :കന്നഡ സീരിയൽ നടി ചേതന രാജിൻറെ മരണത്തിൽ ബെംഗളൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സ പിഴവാണ് മരണകാരണം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പോ ലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ചികിത്സപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ…

Read More

കർണാടക, കേരളം, തമിഴ്നാട് സഞ്ചരിച്ചുള്ള മോഷണം, ഒടുവിൽ മോഷ്ടാവ് പിടിയിൽ 

പെരുമ്പാവൂർ : ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് പോലീസ് പിടിയിൽ ആയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കമുത്തുവിനെ പിടികൂടുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്…

Read More

ക്ലാസ്സ്‌ മുറികളിൽ വച്ച് ആയുധ പരിശീലനം നൽകി, ബജറഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് 

ബെംഗളൂരു: കർണാടകയിലെ ക്ലാസ് മുറികളിൽ ബജ്‌റഗ്ദൾ പ്രവർത്തകർക്ക് മറ്റ് ആയുധ പരിശീലനങ്ങൾ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. കുടക് ജില്ലയിലെ സായ് ശങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശൗര്യ പ്രശിക്ഷണ വർഗത്തിൻറെ ക്യാമ്പിൽ ബജ്റംഗ്ദൽ പ്രവർത്തകർ ആയുധപരിശീലനം നൽകി. 400 പേർ പങ്കെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബജ്രംഗ്ദൽ പ്രവർത്തകൻ ശക്ലേഷ്പുര, വി. എച്ച്.പി പ്രവർത്തകൻ കൃഷ്ണമൂർത്തി, വിരാജ്പേട്ട് എം.എൽ.എ കെ.ജി. ബോപ്പയ്യ, മടിക്കേരി എം.എൽ. എ അപ്പാച്ചുരഞ്ജൻ, എം.എൽ.സി സുജ കുശലപ്പ, എന്നിവർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. വർഷങ്ങളായി…

Read More

പാചക വാതക വില വീണ്ടും കൂട്ടി

ദില്ലി: പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്.  14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്, മെയ് 7ന് 50 രൂപയായിരുന്നു ഒറ്റയടിക്ക് സര്‍ക്കാര്‍ കൂട്ടിയത്. അപ്പോള്‍ തന്നെ വില 1000 കടന്നിരുന്നു.

Read More

പുതുചരിത്രം കുറിച്ച് യൂറോപ്പയില്‍ ഫ്രാങ്ക്ഫര്‍ട്ട് വിജയക്കൊടി

സെവിയ്യയിലെ കലാശപ്പോരില്‍ റേഞ്ചേഴ്‌സിനെ തകര്‍ത്ത് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. മത്സരം നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 എന്ന നിലയിലായിരുന്നു. ജോ അരീബോ റേഞ്ചേഴ്‌സിനായി 57-ാം മിനിറ്റില്‍ വല കുലുക്കിയെങ്കിലും 69-ാം മിനിറ്റില്‍ റാഫേല്‍ ബോറെയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് ഒപ്പമെത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ റേഞ്ചേഴ്‌സിന്റെ റാംസിയുടെ കിക്ക് പിഴച്ചതോടെ കിരീടം ജര്‍മനിയിലേക്ക് പറന്നു.

Read More

മദ്രസകള്‍ക്കുള്ള ഗ്രാന്റ് ഒഴിവാക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ഉത്തർപ്രദേശ്: സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.  പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോ​ഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. നേരത്തെ, സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ ഗാനം ആലപിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും.

Read More