ബെംഗളൂരു: ഏതാനും മണിക്കൂർ മാത്രം പെയ്ത മഴയിൽ നനഞ്ഞ് കുതർന്ന് നഗരം.
വൈകുന്നേരം 6 മണിയോടെ നരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ഇടനിട്ടും തുടർന്നുമുള്ള മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ നഗരതുല്യമാക്കി മാറ്റി.
മന്ത്രിമാരും മുൻ മന്ത്രിമാരും മറ്റും താമസിക്കുന്ന വി.ഐ.പി.ഏരിയയായ ഡോളേഴ്സ് കോളനിയിൽ വരെ 4 വീടുകളിൽ വെള്ളം കയറി.
കോറമംഗലയിൽ 20 വീടുകളിൽ വെള്ളം കയറി.
ബന്നാർ ഘട്ട റോഡ്, മാർത്തഹള്ളി,
മൈസൂരു റോഡിലെ നായന്തനഹള്ളി, ഹൊസൂർ മെയിൻ റോഡിൽ ഇലക്ട്രോണിക് സിറ്റിയിലെ വീരസാന്ദ്ര എന്നിവിടങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞു, വാഹന ഗതാഗതം കാര്യമായി തടസപ്പെട്ടു.
ബി.ബി.എം.പി.യുടെ അറിയിപ്പ് പ്രകാരം 3 സോണുകളിലും 10 സെൻ്റിമീറ്ററിൻ്റെ മുകളിൽ മഴ രേഖപ്പെടുത്തി. പുതിയ ബി.ബി.എം.പി.കമ്മീഷണർ തുഷാർ ഗിരിനാഥ് മഴക്കെടുതി നേരിടുന്ന നഗരത്തിലെ വിവിധയിടങ്ങൾ സന്ദർശിച്ചു.
ഇന്നും മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ബംഗളൂരു നഗര-ഗ്രാമ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Bengaluru rains. #BengaluruRains pic.twitter.com/UbJApDOJ7D
— DP SATISH (@dp_satish) May 17, 2022