ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ ഹെസരഘട്ടയ്ക്കടുത്തുള്ള ചിക്കവഡഗെരെ ഗ്രാമത്തിൽ 32 കാരിയായ യുവതിയെ വസതിക്ക് പുറത്ത് തന്റെ 10 വയസ്സുള്ള മകളുടെ കൺമുന്നിൽ വെച്ച് അജ്ഞാതൻ കുത്തിക്കൊന്നു.
ഫാക്ടറി ജീവനക്കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. 11 വർഷം മുമ്പ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബസവയ്യയെ വിവാഹം കഴിച്ചതിൽ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. റിയാസ് പാഷ എന്നയാളാണ് പ്രതിയായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, പുലർച്ചെ 5.30 ഓടെ ഭാഗ്യശ്രീയുടെ മൂത്ത മകൾ വീടിന് പുറത്ത് ആരോ ഉറക്കെ നിലവിളിക്കുന്നത് കേട്ടതായി പോലീസ് പറഞ്ഞു. ഉറക്കമുണന്ന കുട്ടി വാതിൽക്കൽ വന്നപ്പോൾ പാഷ തന്റെ അമ്മയെ തുടർച്ചയായി കുത്തുന്നതാണ് കണ്ടത്. പ്രതി സംഭവസ്ഥലത്തു നിന്നും ഉടനെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഭാഗ്യശ്രീ രക്തം വാർന്നു വീഴ്ചയായിരുന്നു.
പാഷയും ബസവയ്യയുമായി തമ്മിൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും തുടർന്ന് ബസവയ്യയുടെ വീടിന് സമീപം വന്ന പാഷ ഭാഗ്യശ്രീയുമായി എന്തോ പ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കത്തിലേർപ്പെടുകയും കുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡബെലവംഗല പോലീസ് സ്റ്റേഷനിൽ പാഷയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.