നെലമംഗല ടോൾ പ്ലാസയിൽ നിരക്കു വര്‍ധിപ്പിച്ചു

ബെംഗളൂരു∙ ദേശീയപാത 75ലെ നെലമംഗല ടോൾ പ്ലാസയിലെ നിരക്കുകൾ വർധിപ്പിച്ചു. അഞ്ചു രൂപ മുതൽ പത്തു രൂപവരെയാണു വർധന നിലവിൽ വന്നത്. കാർ, ജീപ്പ്, വാൻ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്ക് ഒരു വശത്തേക്കു 40 രൂപയും ഇരുവശങ്ങളിലേക്കും 65 രൂപയും ഒരു മാസത്തേക്ക് 1260 രൂപയുമാണു നിരക്ക്.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയും ഇരുവശങ്ങളിലേക്ക് 110 രൂപയും ഒരു മാസത്തേക്ക് 2200 രൂപയും ലോറി, ബസ് അടക്കമുള്ള ഹെവിവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയും ഇരുവശത്തേക്കും 220 രൂപയും പ്രതിമാസം 4400 രൂപയുമാണു പുതുക്കിയ നിരക്ക്. ബെംഗളൂരുവിൽ നിന്നു മംഗളൂരു, തുമക്കൂരു, ശിവമൊഗ്ഗ, ഭാഗങ്ങളിലേക്കു പോകുന്നവർക്കു നെലമംഗല ടോൾ പ്ലാസ കടന്നുവേണം പോകാൻ.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts