ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു.

ബെംഗളൂരു: ഏപ്രിൽ 30 വരെ വരെ കർണാടകയിൽ ഏകദേശം 1,185 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് നഗരത്തിലാകട്ടേ ഇതുവരെ 331 കേസുകളാണ് ബിബിഎംപി രേഖപ്പെടുത്തിയത്, ഇതിൽ 123 കേസുകളാണ് ഈസ്റ്റ് സോണിൽ ഉള്ളത്.

കഴിഞ്ഞ വർഷം ബിബിഎംപി പരിധിയിൽ 1,641 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ 2,047 കേസുകളും 2019ൽ 10,411 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 7,393 പേരിൽ ഏഴുപേർ മരിച്ചെങ്കിലും ഈ വർഷം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

2019ൽ 4,276 കേസുകളും 2020ൽ 664 കേസുകളും 2021ൽ 592 കേസുകളുമായി ഈസ്റ്റ് സോൺ പട്ടികയിൽ ഒന്നാമതാണ്.
എന്നാൽ ഡെങ്കിപ്പനിയ്ക്ക് പ്രത്യേക ചികിത്സകളൊന്നുമില്ലന്നും. ഈഡിസ് ഈജിപ്തി കൊതുകിനെതിരെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും കൊതുകിന്റെ ഉറവിടം കുറയ്ക്കലും വഴി മാത്രമേ നമുക്ക് രോഗം തടയാൻ കഴിയൂ, എന്നും ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നഗരത്തിൽ സംഘടിപ്പിച്ച വാക്കത്തോണിൽ സംസ്ഥാന ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.

ചേരികളിലെ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കുകയാണ് ആദ്യപടിയെന്ന് അദ്ദേഹം പറഞ്ഞു. ശരീരവേദന, കണ്ണിനു പിന്നിലെ വേദന, പനി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗലക്ഷണ ചികിത്സ നൽകുകയും വേണം. അകാല മഴയും മൺസൂണിന് മുമ്പുള്ള മഴയും വെള്ളം കെട്ടിനിൽക്കാൻ കാരണമായിട്ടുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ വർധിച്ചതിനാൽ കൊതുകു പെരുകാൻ സാഹചര്യം അനുകൂലമായിരിക്കുകയാണെന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ.കെ.വി ത്രിലോക് ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us