ബെംഗളൂരു : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു.
കേരളം ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. നിലവിൽ ശക്തമായ വേനൽമഴ ലഭിക്കുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥാ മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
ഇടുക്കിയിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.