മയക്കുമരുന്നിന് അടിമയായി മാറിയ 15 വയസ്സുള്ള മകന്‍റെ കഞ്ചാവ് ഉപയോഗം നിർത്താന്‍ മകന്‍റെ കണ്ണിൽ അമ്മ മുളകുപൊടി ഇടുന്ന വീഡിയോ വൈറലായി.
കെട്ടിയിട്ട ശേഷം കണ്ണില്‍ മുളക്‌പൊടി തേച്ചാണ് അമ്മ മകനെ ശിക്ഷിച്ചത്. അധികാരികളുടെ കർശനമായ നടപടികൾ ഉണ്ടായിട്ടും തെലങ്കാനയിൽ പ്രത്യേകിച്ച് ഹൈദരാബാദിൽ മയക്കുമരുന്നുകളുടെ (മരിജുവാന, കൊക്കെയ്ൻ, മറ്റുള്ളവ) ഉപയോഗം വ്യാപകമാണ്.
സൂര്യപേട്ടയിലാണ് സംഭവം. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ അമ്മയ്ക്ക് തന്റെ മകൻ സ്ഥിരമായി കഞ്ചാവ് വലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നിരവധി തവണ പറഞ്ഞിട്ടും മകന്‍ തന്‍റെ ദുശ്ശീലം ഉപേക്ഷിക്കാന്‍ തയ്യാറാാകാതെ വന്നതോടെയാണ് ശിക്ഷ നല്‍കിയതെന്നാണ് അമ്മ പറയുന്നത്.
മകനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ശേഷം മകന്റെ കണ്ണിൽ മുളകുപൊടി പുരട്ടുകയായിരുന്നു. 15 വയസുകാരൻ ചെറുക്കാൻ ശ്രമിച്ചെങ്കിലും അമ്മ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ അവന്റെ കണ്ണിൽ മുളകുപൊടി പുരട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്.
എരിയുന്ന അനുഭവം മൂലം കുട്ടി കരയുന്നതും വീഡിയോയിൽ കാണാം. വിദ്യാര്‍ഥികള്‍ക്കിടയിലെ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളില്‍ നിത്യസംഭവമായി മാറുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവ് വേട്ട ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
What happened when a mother found out that her 15-yr-old son was becoming a ganja addict? She came up with a unique treatment. Tie him to a pole & rub mirchi powder in his eyes & not untie him until he promises to quit. Incident in Kodad, #Suryapet dt, #Telangana. pic.twitter.com/Kw8FXaqtz7
— Krishnamurthy (@krishna0302) April 4, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.