ബെംഗളൂരു: നോർത്ത് താലൂക്ക് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ സർക്കാർ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക പബ്ലിക് ലാൻഡ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചീഫ് മാനേജരായ കെ.രംഗനാഥയെ എസിബി റെയ്ഡ് ചെയ്തു.
ബെംഗളൂരുവിലെ ജുഡീഷ്യൽ ലേഔട്ടിലെയും ദൊഡ്ഡബല്ലാപ്പൂരിലെ ദത്താത്രേയ കല്യാണ മണ്ഡപ റോഡിലെയും കെഎഎസ് ഉദ്യോഗസ്ഥന്റെ വീടുകളിൽ കനകശ്രീ ട്രസ്റ്റിന്റെ ഓഫീസ്, ദൊഡ്ഡബല്ലാപ്പൂരിലെ അക്ഷയ സ്കൂൾ, നാഗരഭവിയിലെ ബന്ധുവിന്റെ വീട്, രംഗനാഥ് മുമ്പ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്തിരുന്ന ബെംഗളൂരു നോർത്ത് റവന്യൂ സബ്ഡിവിഷണൽ ഓഫീസ് എന്നിവിടെങ്ങളിൽ ഒരേസമയം റെയ്ഡ് നടത്താൻ അഴിമതി വിരുദ്ധ നിരീക്ഷണ സമിതിയിലെ 42 ഉദ്യോഗസ്ഥർ അഞ്ച് ടീമുകളായി തിരിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ദൊഡ്ഡബല്ലാപ്പൂരിലെ രണ്ടു ബന്ധുക്കളുടെ സ്ഥലങ്ങളിലേക്ക് കൂടി റെയ്ഡ് വ്യാപിപ്പിച്ചു.
രംഗനാഥും അദ്ദേഹത്തിന്റെ മാതാപിതാക്കളും കൂടാതെ ഒരു ബിനാമി അക്കൗണ്ടുകളിലൂടെ യെലഹങ്ക ന്യൂ ടൗണിലെ അരുണ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായയും കണ്ടെത്തിയട്ടുണ്ട്. റെയ്ഡിൽ കണ്ടെത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് എസിബി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിവരങ്ങൾ പങ്കുവെച്ചത്.
രംഗനാഥിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട 16 ഫയലുകൾ പിടിച്ചെടുത്തതായി എസിബി പറയുന്നു. കളങ്കിതനായ ഉദ്യോഗസ്ഥന്റെ പേരിലും കുടുംബാംഗങ്ങളുടേയും ബിനാമി പേരിലും ഉണ്ടാക്കിയ സ്വത്തുക്കൾ പരിശോധിക്കുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.