ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്

ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുന്ന കര്‍ണാടക രാഷ്ട്രീയ സാഹചര്യം പരാമര്‍ശിച്ച് കേരള ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു ഇടവേള ആഘോഷിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത കര്‍ണാടകയില്‍ വരും ദിവസങ്ങളില്‍ ഓരോ എംഎല്‍എമാരുടെയും നിലപാടുകള്‍ നിര്‍ണായകമാകുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ പെടാപാട് പെട്ട് ബിജെപി ഒരു ഭാഗത്തും കയ്യിലുള്ള എംഎല്‍എമാര്‍ കാല് വാരാതിരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുമ്പോഴാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ജയലളിതയുടെ മരണത്തിന് ശേഷം രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ തമിഴ്നാട്ടില്‍ എംഎല്‍എമാര്‍ കൂറ് മാറാതിരിക്കാന്‍ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കം എഐഡിഎംകെ നടത്തിയിരുന്നു. സമാനമായ സാഹചര്യം കര്‍ണാടകയിലും സംജാതമായെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കേരള ടൂറിസം വകുപ്പിന്‍റെ ട്വീറ്റ്.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കേരള ടൂറിസം വകുപ്പിന്‍റെ നര്‍മ്മബോധത്തെ പ്രശംസിച്ച് നിരവധി പേര്‍ ഈ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts