ബെംഗളൂരു: കന്നുകാലികളെ ഗോശാലകളിൽ ദത്തെടുക്കാനും പാർപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാവിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിച്ച ബജറ്റിൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വർഷം 11,000 രൂപ മുടക്കി ഇവയെ ദത്തെടുക്കാൻ അവസരം ഒരുക്കുന്ന ‘പുണ്യകോടി ദത്ത് പദ്ധതി’ പ്രഖ്യാപിച്ചു.
കർഷകർ ഉപേക്ഷിച്ച ശേഷം അലഞ്ഞുനടക്കുന്നതും കശാപ്പുശാലകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തുന്നതുമായ കന്നുകാലികളെയാണ് ഗോശാലകളിൽ പാർപ്പിക്കുന്നത്
നിലവിൽ 31 ജില്ലകളിലും ഓരോ ഗോശാലയാണുള്ളത്. ഇത് 100 ആയി ഉയർത്താനായി 50 കോടി രൂപയും ബജറ്റിൽ അനുവദിച്ചട്ടുണ്ട്.
2021 ഫെബ്രുവരി മുതൽ ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനത്ത് ഗോവധ നിരോധന നിയമപ്രകാരം 13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.