ബെംഗളൂരു: മേക്കേദാതു പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് നടത്തുന്ന പദയാത്ര തുടരുന്നതിനിടെ മാർച്ച് 1 ചൊവ്വാഴ്ച റാലി ബെംഗളൂരു നഗരത്തിൽ പ്രവേശിച്ചു. തുടർന്ന് മാർച്ച് മൂന്നിന് ബെംഗളൂരു ബസവനഗുഡിയിലെ നാഷണൽ കോളേജ് ഗ്രൗണ്ടിലാണ് പദയാത്ര സമാപിക്കുക.
പദയാത്ര കാരണം ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നതിനാൽ, നഗരത്തിലേക്ക് പോകേണ്ട ബദൽ റൂട്ടുകളെക്കുറിച്ചുള്ള ഉപദേശം ബെംഗളൂരു ട്രാഫിക് പോലീസ് നൽകിയിട്ടുണ്ട്.
മാർച്ച് 1
ചൊവ്വാഴ്ച, പദയാത്ര മൈസൂരു റോഡിൽ നിന്ന് ബെംഗളൂരുവിൽ പ്രവേശിച്ച് നായണ്ടഹള്ളി, പിഇഎസ് യൂണിവേഴ്സിറ്റി, രാജരാജേശ്വരി നഗർ, സംഘം സർക്കിൾ വഴി ജയനഗർ അഞ്ചാം ബ്ലോക്ക്, ബിടിഎം ലേഔട്ട് ഒന്നാം ഘട്ടം വഴി പോകുമെന്നാണ് പ്രതീക്ഷിക്കുന്നു.
- ഇതിനാൽ മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നവർ നൈസ് പാലം വഴിയോ ഹൊസകെരെഹള്ളി ടോൾ വഴിയോ സോമപുര ടോൾ വഴി ഉത്തരഹള്ളി ഭാഗത്തേക്കോ പോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
- ജയനഗറിൽ, ഗതാഗതക്കുരുക്കിൽപ്പെടാതെ ഡയറി സർക്കിളിലേക്ക് പോകുന്നതിന് യാത്രക്കാർ രാഘവേന്ദ്ര മഠം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 39-ാം ക്രോസ് റോഡിലേക്ക് തിരിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.
- ജയദേവ മേൽപ്പാലത്തിൽ നിന്ന് ബിടിഎം ലേഔട്ടിലേക്ക് പോകുന്നവർ ഗുരപ്പന പാളയ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബിടിഎം ലേഔട്ടിലെ 29-ാം മെയിൻ റോഡിലേക്ക് (മഡിവാള തടാകം റോഡ്) പോയി ഔട്ടർ റിംഗ് റോഡിലേക്കും സിൽക്ക് ബോർഡ് ജംഗ്ഷനിലേക്കും പോകണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിക്കുന്നു.
- അതുപോലെ, സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് വരുന്നവർ മടിവാള തടാകം റോഡിലൂടെ പോയി ബന്നാർഘട്ട മെയിൻ റോഡിലൂടെ ജെപി നഗർ/ജയനഗർ എന്നിവിടങ്ങളിൽ പ്രവേശിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മാർച്ച് 2
ബുധനാഴ്ച, പദയാത്ര ബിടിഎം ലേഔട്ട് ഒന്നാം ഘട്ടമായ ഹോപ്കോംസ് സിഗ്നൽ വഴി ഹൊസൂർ-സർജാപൂർ മെയിൻ റോഡ്, ഫോറം മാൾ, കോറമംഗല പോലീസ് സ്റ്റേഷൻ, വിവേക് നഗർ, ഹസ്മത്ത് ജംഗ്ഷൻ, യുദ്ധ സ്മാരക ജങ്ഷൻ, നന്ദി ദുർഗ റോഡ്, ജയമഹൽ പാലസ് വഴി ചെന്ന്പാ അന്നത്തെയ്ക്ക് പദ്ധയാത്ര പാലസ് ഗ്രൗണ്ടിൽ സമാപിക്കുമെന്നാണ് സൂചന.
- അതിനാൽ പദയാത്രയ്ക്കിടെ താവരെക്കെരെ ജംക്ഷൻ മുതൽ ബിടിഎം ലേഔട്ട് ഒന്നാം ഘട്ടം വരെയുള്ള ഗതാഗതം ഡയറി സർക്കിളിൽ നിന്ന് ജയദേവ ജങ്ഷനിലേക്ക് തിരിച്ചുവിവിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
- അതുപോലെ, ഡെയറി സർക്കിളിൽ നിന്നുള്ള വാഹനങ്ങൾ തവരെക്കെരെ ജംക്ഷനിലേക്കും തിരിച്ചുവിടും.
- , ഹൊസൂർ റോഡ്-സർജാപൂർ റോഡ് ജംഗ്ഷനിൽ നിന്ന് ഫോറം മാളിലേക്ക്, ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ രൂപന അഗ്രഹാര, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബിടിഎം റിംഗ് റോഡ് വഴി ബന്നാർഗട്ട മെയിൻ റോഡിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
- ജംഗ്ഷനിൽ നിന്ന് കോറമംഗലയിലേക്ക് പോകേണ്ടവർ ആനേപാളയ ജംഗ്ഷൻ വഴി ബസാർ സ്ട്രീറ്റിലേക്ക് പോയി കോറമംഗല എട്ടാം ബ്ലോക്കിലെ പാസ്പോർട്ട് ഓഫീസിലേക്ക് പോകണം.
- സിൽക്ക് ബോർഡിൽ നിന്ന് വരുന്നവർക്ക് അഡുഗോടി ജങ്ഷൻ വഴി ന്യൂ മൈക്കോ ലിങ്ക് റോഡിലേക്കും പോകാവുന്നതാണ്.
- ഹസ്മത്ത് ഹോസ്പിറ്റലിൽ നിന്ന് ട്രിനിറ്റി സർക്കിളിലേക്ക് പോകേണ്ടവർക്ക് എംജി റോഡിലെ കാവേരി എംപോറിയത്തിൽ നിന്ന് മയോ ഹാളിലേക്ക് പോകേണ്ട വാഹനങ്ങൾ സെൻട്രൽ മാളിനു സമീപം വലത്തോട്ട് സഞ്ചരിച്ച് മഗ്രത്ത് റോഡ് വഴി ഹസ്മത്ത് ജംഗ്ഷനിലെത്താം.
- പദയാത്ര ഹസ്മത്ത് ജങ്ഷനിൽ നിന്ന് ആർഎം റോഡിലെത്തുന്നത് വരെ ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് നഗരത്തിലേക്ക് വരുന്ന ഗതാഗതം എഎസ്സി സെന്ററിൽ നിന്ന് ഇന്ത്യ ഗാരേജ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും. ഇവിടെ നിന്ന് എംജി റോഡ് വഴി ട്രിനിറ്റി സർക്കിളിലേക്ക് വാഹനങ്ങൾക്ക് പോകാം.
ഓൾഡ് മദ്രാസ് റോഡിൽ നിന്ന് ട്രിനിറ്റി സർക്കിളിലേക്കുള്ള ഗതാഗതം തടയുന്നതാണ്.
- ഇതിനായി എഎസ്സി സെന്റർ വഴിയും ഇന്ത്യ ഗാരേജിലേക്കും റിച്ച്മണ്ട് റോഡിലേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാം.
- വാർ മെമ്മോറിയൽ-അണ്ണസ്വാമി മുതലിയാർ ജംക്ഷൻ വഴിയുള്ള നീക്കവും തടയും. അങ്ങോടെയ്ക്കുള്ള യാത്രയ്ക്ക് സെൻറ് ജോൺസ് ചർച്ച്, സെന്റ് ജോൺസ് റോഡ്, ഗംഗാധര ചെട്ടി റോഡ്, ഡിക്കൻസൺ റോഡ് വഴി ഗതാഗതം തിരിച്ചുവിടും.
- കെൻസിങ്ടൺ റോഡിൽ നിന്നും അൾസൂരിലേക്കുള്ള ഗതാഗതത്തെയും ബാധിച്ചേക്കും. ഇതിനായി അസ്സായി റോഡ് വഴി അൾസൂരിലേക്ക് യാത്ര ചെയ്യാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർടി നഗറിലേക്ക് പോകുന്നവർ ഉദയാ ടിവി ജംഗ്ഷൻ, സങ്കി റോഡ്, മേഖ്രി സർക്കിൾ അണ്ടർബ്രിഡ്ജ് വഴി ബല്ലാരി റോഡിലേക്ക് പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നവർ എസ്റ്റീം മാളിനടുത്തുള്ള സർവീസ് റോഡിലൂടെ കുവെമ്പു സർക്കിളിൽ ന്യൂ ബിഇഎൽ റോഡിലേക്ക് പ്രവേശിച്ച് അവിടെ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
- ഔട്ടർ റിംഗ് റോഡിൽ നിന്ന് ഹെന്നൂർ, ഡേവിസ് റോഡ്, ലിംഗരാജപുരം റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർച്ച് 3
വ്യാഴാഴ്ച ബസവനഗുഡിയിലെ നാഷണൽ കോളേജ് ഗ്രൗണ്ടിൽ പദയാത്ര സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നേ ദിവസം പദയാത്ര മേഖ്രി സർക്കിൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സാമ്പിഗെ റോഡ്, മല്ലേശ്വരം പൂ മാർക്കറ്റ്, സങ്കൊല്ലി രായണ്ണ ജംഗ്ഷൻ, കോട്ടൺപേട്ട്-മിൽ റോഡ് ജംഗ്ഷൻ, ഒടുവിൽ ചാമരാജ്പേട്ട് എത്തിച്ചേരും.
- ഇതിനാൽ യെലഹങ്കയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ, ഗോരഗുണ്ടെ പാളയ, മല്ലേശ്വരം എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും.
- പദയാത്രയ്ക്കിടെ യശ്വന്ത്പൂരിൽ നിന്ന് ജയമഹൽ പാലസിലേക്കുള്ള ഗതാഗതം ഭെൽ സർവീസ് റോഡിലേക്കും സദാശിവനഗറിലേക്കും തിരിച്ചുവിടും