ബെംഗളൂരു: 79ാം പിറന്നാള്‍ ആഘോഷിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ. 2023ല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നിയമസഭ ബജറ്റ് സമ്മേളനത്തിന് ശേഷം സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് 79ാം ജന്മദിനത്തിൽ യെദിയൂരപ്പ പ്രഖ്യാപിച്ചു.
ഇന്നലെയാണ് യെദിയൂരപ്പ് 79 വയസ്സ് തികഞ്ഞത്. ജനങ്ങളുടെ അനുഗ്രഹം തങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. ‘അധികാരത്തിലില്ലെങ്കിലും, അധികാരത്തിൽ ഇല്ലാഞ്ഞിട്ടും എന്റെ ജന്മദിനത്തില്‍ മൂവായിരത്തോളം ആളുകള്‍ എന്നെ അനുഗ്രഹിച്ചു, അവരുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ഞാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കും. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും- യെദിയൂരപ്പ പറഞ്ഞു. ആളുകള്‍ ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസിന്റെ കാപട്യത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിമാരുമായ ബി. എസ്. യെദ്യൂരപ്പയക്ക് ജന്മദിനാശംസകൾ.” മുഖ്യമന്ത്രി ട്വിറ്ററിൽ കുറച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಪಕ್ಷದ ಹಿರಿಯ ನಾಯಕರು, ಮಾಜಿ ಮುಖ್ಯಮಂತ್ರಿಗಳಾದ ಶ್ರೀ ಬಿ. ಎಸ್. ಯಡಿಯೂರಪ್ಪ ಅವರ ನಿವಾಸಕ್ಕೆ ತೆರಳಿ ಅವರಿಗೆ ಜನ್ಮದಿನದ ಶುಭಾಶಯಗಳನ್ನು ಕೋರಲಾಯಿತು.@BSYBJP pic.twitter.com/QUJzC3ofV2
— Basavaraj S Bommai (Modi Ka Parivar) (@BSBommai) February 27, 2022