കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ജാമ്യം

ബെംഗളൂരു : യെദ്യൂരപ്പ ഉപമേധാവിയായിരിക്കെ സ്വകാര്യ വ്യക്തിക്ക് ഐടി പാർക്കിനായി സർക്കാർ അനധികൃതമായി ഭൂമി നൽകിയെന്ന അഴിമതിക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ബെംഗളൂരു സിറ്റി സിവിൽ, സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ആക്ടിവിസ്റ്റ് വാസുദേവ് ​​റെഡ്ഡിയുടെ കോടതിയലക്ഷ്യ ഹർജിയുടെ അടിസ്ഥാനത്തിൽ എടുത്ത ഭൂമി ഡിനോട്ടിഫിക്കേഷൻ കേസിൽ അഴിമതി നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവിന്റെ അഭിഭാഷകർ വാദിച്ചതിനെ തുടർന്നാണ് യെദ്യൂരപ്പയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാനമായ ആൾ ജാമ്യവും കെട്ടിവെച്ചാണ് ശനിയാഴ്ച…

Read More

ശിവമോഗ വിമാനത്താവളത്തിന് തൻ്റെ പേര് നൽകുന്നത് ശരിയല്ല; യെഡിയൂരപ്പ

ബെംഗളൂരു : നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ പേര് നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷം, പദ്ധതിയിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നേതാവ് ഞായറാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതി. വിമാനത്താവളത്തിന് ബി.ജെ.പി നേതാവിന്റെ പേരിടാൻ ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു, നിർദ്ദേശം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയക്കേണ്ടതായിരുന്നു. എന്നാൽ, ജില്ലയിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെയോ കവി കുവെമ്പുവിന്റെയോ പേരിടണമെന്ന ആവശ്യത്തിനിടയിൽ ഈ നീക്കത്തിന് വിവിധ കോണുകളിൽ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.…

Read More

പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സംസ്ഥാന പര്യടനം നടത്തും; 79ാം ജന്മദിനത്തിൽ പ്രഖ്യാപനവുമായി യെദിയൂരപ്പ

ബെംഗളൂരു: 79ാം പിറന്നാള്‍ ആഘോഷിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ. 2023ല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നിയമസഭ ബജറ്റ് സമ്മേളനത്തിന് ശേഷം സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് 79ാം ജന്മദിനത്തിൽ യെദിയൂരപ്പ പ്രഖ്യാപിച്ചു. ഇന്നലെയാണ് യെദിയൂരപ്പ് 79 വയസ്സ് തികഞ്ഞത്. ജനങ്ങളുടെ അനുഗ്രഹം തങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. ‘അധികാരത്തിലില്ലെങ്കിലും, അധികാരത്തിൽ ഇല്ലാഞ്ഞിട്ടും എന്റെ ജന്മദിനത്തില്‍ മൂവായിരത്തോളം ആളുകള്‍ എന്നെ അനുഗ്രഹിച്ചു, അവരുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ഞാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കും. ബിജെപിയെ…

Read More

കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ നീരജാണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരൻ വാതിലിൽ പലതവണ മുട്ടി ഡോ. നീരജിനെ വിളിച്ചപ്പോൾ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.പിന്നീട് വാതിൽ തുറന്ന നീരജാണ് സൗന്ദര്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക തെളിവുകൾ പ്രകാരം ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. 2019 ലായിരുന്നു ഡോ നീരജുമായുള്ള വിവാഹം.  

Read More
Click Here to Follow Us