ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്സിനേഷൻ 93 ശതമാനവും പൂർത്തീകരിച്ചു കർണാടക അഭിമാന നേട്ടത്തിലേക്ക്. വാക്സിനേഷൻ കുത്തിവയ്പ്പിൽ പത്തു കോടി എന്ന നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.
ഇത് അത്ഭുതകരമായ നേട്ടമെന്നും അഭിമാന നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്സിനേഷന് യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു കോടി വാക്സിനേഷന് പരിധിയിലെത്താന്‍ 109 ദിവസമെടുത്തു. ബിബിഎംപി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ മുതലയായ മുന്‍നിര കൊവിഡ് പ്രവര്‍ത്തകര്‍ വാക്സിന് അനിവാര്യതയെക്കുറിച്ച് സംസ്ഥാനത്തുടനീളം പ്രചാരണങ്ങള്‍ നടത്തിയതും പത്ത് കോടിയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ സഹായികമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത കാലത്ത് മൂന്നക്കമായി കുറഞ്ഞു. ഇതിനി പുറമേ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന മിക്ക നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏടുത്തുകളഞ്ഞു. കൊവിഡ് വ്യാപകമായതോടെ കേരളത്തില്‍ നിന്നുള്ളതടക്കം നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് സംസ്ഥാനത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈയടുത്ത് അവ നീക്കം ചെയ്യുകയും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.