ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെ, എല്ലാ മതവിഭാഗത്തിൽ പെട്ടവരും സ്കൂളുകളിൽ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിജാബ് വിഷയത്തിൽ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
സ്ക്കൂളുകൾ നിർദേശിക്കുന്ന വസ്ത്രം എല്ലാ മതത്തിൽപ്പെട്ടവരും ധരിക്കാൻ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാവണം. അമിത്ഷാ പറഞ്ഞു.
കർണാടകയിലെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി തീർപ്പുണ്ടാക്കാനിരിക്കെയാണ് ഷായുടെ പരാമർശം. കോളജ് വികസന സമിതി ഡ്രസ് കോഡ് നിർദേശിച്ച സ്ഥാപനങ്ങളിൽ കോടതി വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.