ബെംഗളൂരു : മംഗലാപുരത്ത് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം അവയവങ്ങൾ ദാനം ചെയ്ത കേരളത്തിൽ നിന്നുള്ള 56 കാരന്റെ കുടുംബത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ.
കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള രമേഷ് കെ വി പരിക്കേറ്റതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
“മനുഷ്യത്വത്തിന് അതിരുകളോ തടസ്സങ്ങളോ ഇല്ല. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള 56 കാരനായ രമേഷ് കെവി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചതായി മംഗളൂരുവിലെ ഡോക്ടർമാർ സ്ഥിരീകരിച്ചതിന് ശേഷം അവയവങ്ങൾ ദാനം ചെയ്തു. ബെംഗളൂരുവിലെ സ്പർശ് ആശുപത്രിയിലെ നിർധന രോഗിക്ക് അദ്ദേഹത്തിന്റെ കരൾ പുതുജീവന്‍ നൽകുമ്പോൾ, അദ്ദേഹത്തിന്റെ വൃക്കയും കോർണിയയും ഉഡുപ്പിയിലെ മണിപ്പാലിലെ കെഎംസിയിലേക്ക് ദാനം ചെയ്തു. ഇത് അവയവദാനത്തിന് പ്രതിജ്ഞയെടുക്കാൻ മറ്റ് പലരെയും പ്രേരിപ്പിക്കുന്നു ദയയ്ക്ക് ശ്രീ രമേശിന്റെ കുടുംബത്തിന് അഭിനന്ദനങ്ങൾ.” മന്ത്രി ട്വീറ്റിൽ കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Humanity has no borders or barriers.
The 56-year-old Ramesh K.V. hailing from Kannur district in Kerala has donated his organs after succumbing to an ill-fated head injury and declared brain dead by doctors in Mangaluru.
1/2 pic.twitter.com/aTiae27QPz
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) February 21, 2022