ബെംഗളൂരു : ബെംഗളൂരുവിലെ ഒരു റോഡിന് കഴിഞ്ഞ വർഷം അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ പേരിടുമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അറിയിച്ചു.
മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷനുമിടയിൽ ബന്നാർഘട്ട റോഡിലെ വേഗ സിറ്റി മാൾ വരെയുള്ള റിങ് റോഡിന് ‘ശ്രീ പുനീത് രാജ്കുമാർ റോഡ്’ എന്ന് പേരിടുമെന്ന് ബിബിഎംപി പ്രസ്താവനയിൽ അറിയിച്ചു. 2021 ഡിസംബറിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ബിബിഎംപി, “ഡിസംബർ 29, ഡിസംബർ 31 തീയതികളിൽ 30 ദിവസത്തേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കാലയളവിൽ, റോഡിന് ‘ശ്രീ പുനീത് രാജ്കുമാർ റോഡ്’ എന്ന് പേരിടുന്നതിനെ പിന്തുണച്ച് എട്ട് സംഘടനകളിലെ അംഗങ്ങൾ, പ്രദേശത്തെ താമസക്കാരിൽ നിന്ന് 700-ലധികം ഒപ്പുകൾ ശേഖരിച്ച് സമർപ്പിച്ചു.
2021 ഒക്ടോബറിൽ, ഇതിഹാസ കന്നഡ നടൻ ഡോ രാജ്കുമാറിന്റെ ഇളയ മകൻ കൂടിയായ പുനീത് രാജ്കുമാർ, 46-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.