ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ് എംഎൽഎയും അദ്ദേഹത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു ബിജെപി മന്ത്രിയും കൊമ്പുകോർത്തു.
ഹൊസ്കോട്ട് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശരത് ബച്ചെഗൗഡ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനംവേളയിൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചെറുകിട വ്യവസായ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി എംടിബി നാഗരാജ് പറഞ്ഞത് രൂക്ഷമായ തർക്കത്തിന് കാരണമായി.
ബിജെപിയിൽ നിന്ന് പുറത്താക്കിയ ശേഷം, 2019 ലെ ഹൊസ്കോട്ട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ശരത്, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നാഗരാജിനെ പരാജയപ്പെടുത്തി. നാഗരാജ് പിന്നീട് 2020 ലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിജെപി സർക്കാരിൽ മന്ത്രിയായി. ശരത് ഇപ്പോൾ ഒരു കോൺഗ്രസ് നിയമസഭാംഗമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.