കർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് .

വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി.

കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് , പീനിയ സോൺ കൺവീനർ രമേഷ് ബി വി , വിക്ടർ സി പി എന്നിവർ സന്നിഹിതരായിരുന്നു.

കേരള സമാജത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ച മന്ത്രി കേരളത്തിലെ ടീ പി ആർ റേറ്റിൽ ആശങ്ക പ്രകടിപ്പിച്ചു.

ഇതിനു കുറവ് വരാത്തതാണ് തീരുമാനം മാറ്റാൻ തടസമായതെന്നും അദ്ദേഹം
പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us