ബെംഗളൂരു : എല്ലാ വിദ്യാർത്ഥികളും പൊതുവായ യൂണിഫോം ധരിക്കണമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. “യൂണിഫോം നിയമം ലംഘിക്കുന്ന ഒരു വിദ്യാർത്ഥിയെയും ഞങ്ങൾ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. എല്ലാവരും യൂണിഫോം നിയമം പാലിക്കണം,” ബിസി നാഗേഷ് പറഞ്ഞു.
അതേസമയം, കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയും കോൺഗ്രസ് പ്രവർത്തകരും ഉഡുപ്പി ഹിജാബ് വിവത്തെ തുടർന്ന് പ്രതിഷേധം നടത്തി.
“പെൺകുട്ടികൾ അടിച്ചമർത്തപ്പെടുന്നു … പരീക്ഷയ്ക്ക് 2 മാസം മുമ്പ് സ്കൂളുകളിൽ അവരുടെ പ്രവേശനം നിഷേധിക്കപ്പെടുന്നു, അതിനാൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾ കലബുറഗിയിലെ ഡിസി ഓഫീസിൽ ഒത്തുകൂടി,” കനീസ് ഫാത്തിമ പറഞ്ഞു.
Karnataka | Congress MLA Kaneez Fatima & her supporters hold protests against the Udupi hijab row
"Girls are being oppressed… their entry is being denied in schools 2 months prior to exams, so people of all castes & religion have gathered in DC office, Kalaburagi," she said pic.twitter.com/fLIOLWz6y8
— ANI (@ANI) February 6, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.