കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021)

കേരളത്തില് 54,537 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര് 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര് 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 28.01.2022 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 3,33,447 ഇതുവരെ രോഗമുക്തി നേടിയവർ: 54,94,185 ,185 ഇന്ന് ജില്ലയിൽ പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 6735 6921 വ്യക്തികൾ 4138 പത്തനംതിട്ട 47885 581 ആലപ്പുഴ 2021 28229 770 കോട്ടയം 2323 15193 1907 ഇടുക്കി 4182 16284 3290 എറണാകുളം 2485 22675 853 10571 തൃശ്ശർ പാലക്കാട് 16126 450 6082 58367 4033 മലപ്പുറം 3248 28314 2258 3003 കോഴിക്കോട് 21016 2130 വയനാട് 4935 20081 കണ്ണർ 4135 1379 31455 799 2314 കാസറഗോഡ് 8386 2015 1121 ആകെ 13573 83 54537 5863 30225 333447"
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,72,126 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 11,698 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 3,33,447 കോവിഡ് കേസുകളില്, 3.5 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന് ദിവസങ്ങളില് മരണപ്പെടുകയും എന്നാല് രേഖകള് വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 258 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 227 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3485 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 530 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 6921, കൊല്ലം 581, പത്തനംതിട്ട 770, ആലപ്പുഴ 1907, കോട്ടയം 3290, ഇടുക്കി 853, എറണാകുളം 450, തൃശൂര് 4033, പാലക്കാട് 2258, മലപ്പുറം 2130, കോഴിക്കോട് 4135, വയനാട് 799, കണ്ണൂര് 2015, കാസര്ഗോഡ് 83 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,94,185 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us