ബെംഗളൂരു: ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് ജഗലൂർ ബിജെപി എംഎൽഎ എസ് വി രാമചന്ദ്ര ഞായറാഴ്ച തന്റെ വസതിക്ക് മുന്നിൽ ജന്മദിനം ആഘോഷിച്ചു. ജന്മദിനക്കേക്ക് മുറിച്ച എം.എൽ.എ. ഫോട്ടോക്ക് പോസ് ചെയ്യുകയും ആൾക്കൂട്ടത്തിനു മുമ്പിൽ പ്രസംഗിക്കുകയും ചെയ്തു.
നിരോധന ഉത്തരവുകൾ ലംഘിച്ച്, രാമചന്ദ്ര തന്റെ ജന്മദിനം പരസ്യമായി ആഘോഷിക്കുകയും നൂറുകണക്കിന് ആളുകൾ ചടങ്ങിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇത് മാത്രമല്ല, ചാനൽ വാർത്തയിൽ കാണിച്ച വീഡിയോയിൽ ഒരു പോലീസുകാരനും ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായും ജഗലൂർ ബി.ജെ.പി എം.എൽ.എയുമായി വേദി പങ്കിട്ടതായും കാണിച്ചിരുന്നു.
രാമചന്ദ്രന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഗുല്ലമ്മ ക്ഷേത്രത്തിന് സമീപമാണ് പന്തൽ സ്ഥാപിച്ചിരുന്നത്. എംഎൽഎയെ സന്ദർശിക്കാനെത്തിയ ആളുകൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ പ്രകാരം നിർബന്ധമായും മാസ്ക് ധരിക്കൽ സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ ലംഘിതായും വ്യക്തമാണ്.
സാധാരണക്കാർ പകർച്ചവ്യാധി തടയാൻ ഏർപ്പെടുത്തിയ നിരോധന ഉത്തരവുകൾ കണക്കിലെടുത്ത് നിയമം പാലിക്കുകയും കടകകളും സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്യുമ്പോൾ അധികാരികൾ തന്നെ കോവിഡ് മാനദണ്ഡ ലംഘനത്തിനു വഴിയൊരുക്കുന്നതുമൂലം ജനങ്ങൾ രോഷാകുലരാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Netas continue to flout Covid norms, Jagalur BJP MLA attends super-spreader event.#Deepak joins us with more.#Covid19 #Jagalur pic.twitter.com/0dt6TnCPLc
— TIMES NOW (@TimesNow) January 17, 2022