ബെംഗളൂരു – മൈസൂരു ഹൈവേയിലെ വാഹനാപകടം: മരിച്ചവരിൽ പാലക്കാട് സ്വദേശിയും.

ROAD ACCIDENT

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കുമ്പലഗോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിയും. തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ മൈസൂരു-ബെംഗളൂരു ഹൈവേയിൽ കുമ്പൾഗോഡിൽ ട്രക്ക് മറിഞ്ഞ് കാറുകളുടെയും ബൈക്കിന്റെയും മുകളിലേക്കു മറിഞ്ഞ് രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

ബൈക്കിൽ യാത്രചെയ്തിരുന്ന ജിതിൻ അപകടസ്ഥലത്തുതന്നെ മരിച്ചു. ജിതിന്റെ കുടുംബം വർഷങ്ങളായി കുടക് സിദ്ധാപുരയിലാണ് താമസം. ഡൽഹിയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ ജിതിൻ ജോലിയാവശ്യത്തിനായി രണ്ടുദിവസം മുമ്പാണ് ബെംഗളൂരുവിലെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.

ജിതിനെക്കൂടാതെ ഒരേ കാറിൽ സഞ്ചരിച്ചിരുന്ന നിഖിത റാണി (29), വീണമ്മ (44), ഇന്ദ്ര കുമാർ (14), കീർത്തി കുമാർ (40), എന്നിവരും മറ്റൊരു കാറിലുണ്ടായിരുന്ന ടി.ജ. ജയപ്രകാശുമാണ് മരിച്ചത്. പരിക്കേറ്റവർ രാജരാജേശ്വരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചത് എട്ട് മലയാളികളാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us