സേലം: കരിങ്കൽപെട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. സേനാ ഉദ്യോഗസ്ഥൻ പത്മനാഭന്റെ വീട്ടിലായിരുന്നു സ്ഫോടനം. ഇന്നലെ രാവിലെ ആറരയോടെയാണു ഭാര്യ ദേവി ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചത്. പാണ്ഡു രംഗൻ സ്ട്രീറ്റിൽ പത്മനാഭൻ (49), ഭാര്യ ദേവി (39), അയൽവാസികളായ രാജലക്ഷ്മി (80), ചെല്ലമ്മാൾ (90) കാർത്തിക് (18) എന്നിവരാണു മരിച്ചത്. പത്മനാഭനും ദേവിയും സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലും വെച്ചാണ് മരണമാടാഞ്ഞത്. 18 ലൈൻ വീടുകളായിരുന്നത് കൊണ്ട് തൊട്ടടുത്തുള്ള വീടുകളിലെ 9 പേർക്കു പരിക്കേൽക്കുകയും 3 വീടുകൾ പൂർണമായും…
Read MoreYear: 2021
വർത്തൂർ തടാകം വീണ്ടും നുരഞ്ഞു പൊങ്ങി
ബെംഗളൂരു: വർത്തൂർ തടാകവും അതിലെ ഇൻലെറ്റ്, ഔട്ട്‌ലെറ്റ് ചാനലുകളും വീണ്ടും നുരഞ്ഞു തുടങ്ങി. നിശ്ചിത സമയത്തിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാരിന്റെയും ബിബിഎംപിയുടെയും അനാസ്ഥയാണ് കാരണമെന്ന് പൗരന്മാർ കുറ്റപ്പെടുത്തുന്നു. 2021 മാർച്ചോടെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർമ്മിക്കേണ്ടതായിരുന്നുവെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ലെന്ന് പൗരന്മാരും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) രൂപീകരിച്ച കമ്മിറ്റിയിലെ മുൻ അംഗങ്ങളും പറഞ്ഞു. എൻജിടി രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി 2020 മാർച്ചിൽ അവസാനിച്ചതിന് ശേഷം രൂപീകരിക്കാനിരുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പൗരന്മാരുമായി കൂടിക്കാഴ്ച ചെയ്തിട്ടില്ലെന്ന് മുൻ എൻജിടി കമ്മിറ്റി അംഗങ്ങളും ചൂണ്ടിക്കാട്ടി.
Read Moreനഗരത്തിലെ മേൽപ്പാലത്തിൽ കാറുകൾ പാർക്ക് ചെയ്ത് നാട്ടുകാർ.
ചെന്നൈ: ഒരാഴ്ചയിലേറെയായി നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിലെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾ ജിഎൻ ചെട്ടി റോഡ് മേൽപ്പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങി. കൂടാതെ വേളാച്ചേരി മേൽപ്പാലവും ആളുകൾ വാഹങ്ങൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തവണത്തെ മഴമൂലം ജലനിരപ്പ് ഭയാനകരമായത് കൊണ്ട് അപകടസാധ്യത കണക്കിലെടുത്താണ് വാഹനം മേൽപ്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്ന് പരിസരവാസികൾ പറയുന്നത്. നാട്ടുകാർ മഴയെ ഭയന്നാണ് വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നതെന്നും, മഴ മാറുന്നത് വരെ വാഹനങ്ങൾ മേല്പാലത്തിൽ പാർക്ക് ചെയ്യുന്നത് തുടരുമെന്നും, ഗതാഗതത്തെ ബാധിക്കാത്തിടത്തോളം കാലം ഞങ്ങൾ അവരെ തടയില്ലന്നും പോലീസ് അറിയിച്ചു.…
Read Moreവെള്ളപ്പൊക്കം തടയാൻ ശാശ്വത പരിഹാരത്തിന് നിർദ്ദേശം നൽകി ബിബിഎംപി ചീഫ് കമ്മീഷണർ
ബെംഗളൂരു : ചൊവ്വാഴ്ച ഹൊറമാവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത, കൽകെരെ തടാകത്തിലെ മാലിന്യ വേലിയുടെ ഉയരം രണ്ടടി കുറയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ബാലാജി ലേഔട്ട്, കാവേരി നഗർ, സായ് ലേഔട്ട് എന്നിവയുടെ ഭാഗങ്ങൾ മഴ പെയ്താൽ വെള്ളത്തിനടിയിലാകും. വെള്ളപ്പൊക്കം തടയാൻ ശാശ്വത പരിഹാരം കാണാൻ ഗുപ്ത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വഡ്ഡരപാളയ, സായിബാബ ലേഔട്ട്, അനുഗ്രഹ ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായ ഹെബ്ബാൾ താഴ്‌വരയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഥിതി ചെയ്യുന്ന വെന്റുകളുടെ വീതി…
Read Moreഅപ്പാർട്ട്‌മെന്റുകളിലെ ജിമ്മുകളും പൂളുകളും വീണ്ടും തുറക്കാൻ അനുമതി
ബെംഗളൂരു : കൊവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും നീന്തൽക്കുളങ്ങളും ജിംനേഷ്യങ്ങളും വീണ്ടും തുറക്കാൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളെ (ആർഡബ്ല്യുഎ) ബിബിഎംപി അനുവദിച്ചു. പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ മാത്രമേ നീന്തൽക്കുളം ഉപയോഗിക്കാൻ അനുവദിക്കാവൂ, കൂടാതെ താമസക്കാർ ബാച്ചുകളായി സൗകര്യങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ ബിബിഎംപി ആർഡബ്ല്യുഎ-കൾക്ക് നൽകി. “ഓരോ ബാച്ചിലും, 50% താമസക്കാർക്ക് മാത്രമേ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കൂ, പ്രവേശനം അനുവദിച്ച ആളുകളുടെ എണ്ണം പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം,” ഓരോ ബാച്ചും പൂർത്തിയാക്കിയ ശേഷം, വസ്ത്രം…
Read Moreകുടക്-കേരള അതിർത്തി നിയന്ത്രണം; അഭ്യൂഹങ്ങൾ വ്യക്തമാക്കി താസിൽദാർ.
ബെംഗളൂരു: കൊവിഡ് 19 നെഗറ്റീവായ സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്ന് മാക്കുട്ട ചെക്ക്‌പോസ്റ്റ് വഴി ജില്ലയിലേക്ക് സൗജന്യ പ്രവേശനം നൽകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമല്ലെന്നു തഹസിൽദാർ ആർ യോഗാനന്ദ് വ്യക്തമാക്കി. തന്റെ പേര് ഉപയോഗിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കുപ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിയിൽപെട്ടിട്ടുണ്ട് എന്നാൽ “നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും. ഒരു തഹസിൽദാർക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ അധികാരമില്ലന്നും സംസ്ഥാന സർക്കാരാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്, അത്കൊണ്ട് തന്നെ ഒരു തഹസിൽദാർക്ക് ആളുകളെയും വാഹനങ്ങളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും, ”അദ്ദേഹം വ്യക്തമാക്കി, കൂടാതെ…
Read Moreബലാത്സംഗകേസ് റദ്ദാക്കണം; പ്രതിയുടെയും ഇരയുടെയും സംയുക്ത ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്കെതിരെയുള്ള നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. തങ്ങൾ ഇപ്പോൾ വിവാഹിതരാണെന്നും സംഭവം നടക്കുമ്പോൾ തനിക്ക് 19 വയസ്സായിരുന്നുവെന്നും വാദിച്ചാണ് പ്രതിയും ഇരയും സംയുക്തമായി ഹർജി സമർപ്പിച്ചത്. പ്രത്യേക കോടതിയുടെ മുമ്പാകെയുള്ള നടപടികൾ റദ്ദാക്കണമെന്നും തങ്ങൾക്ക് ഒരു കുട്ടിയുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കുറ്റാരോപിതർക്കെതിരെ നടപടികൾ തുടർന്നാൽ ഒരു ലക്ഷ്യവും ഉണ്ടാകില്ലെന്ന് വാദിച്ചു. എന്നാൽ പ്രായപൂർത്തിയാകാത്ത ഇര സമ്മതം നൽകിയാലും അത് സമ്മതമായി കണക്കാക്കുന്നില്ലെന്ന് ജസ്റ്റിസ് എച്ച് പി സന്ദേശ് ചൂണ്ടിക്കാട്ടി.
Read Moreഅനധികൃത സ്വത്ത് സമ്പാദനം ;സർക്കാർ ഉദ്യോഗസ്ഥന്മാരുടെ വസതികളിൽ എ.സി.ബി റെയ്ഡ്
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിവിധ വകുപ്പുകളിലെ 15 സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ ബുധനാഴ്ച സംസ്ഥാനത്തുടനീളമുള്ള 60 സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ ആരംഭിച്ചു.ഈ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ബന്ധുവീടുകളിലും എസിബി സംഘം തിരച്ചിൽ നടത്തുന്നുണ്ട്. മംഗളൂരു സിറ്റി കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെഎസ് ലിംഗഗൗഡ, കാവേരി നീരവരി നിഗം (ഹേമാവതി ലെഫ്റ്റ് ബാങ്ക് കനാൽ) എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീനിവാസ് കെ, ദൊഡ്ഡബല്ലാപുര റവന്യൂ ഇൻസ്‌പെക്ടർ ലക്ഷ്മിനരസിംഹയ്യ, ബെംഗളൂരു റിട്ടയേർഡ് മാനേജർ വസുദേവ് നിർമ്മിതി, ബെംഗളൂരു…
Read Moreചാമുണ്ഡിമല സംരക്ഷണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എഴുത്തുകാരൻ ഭൈരപ്പ.
മൈസൂരു : ചാമുണ്ഡിമലയുടെ സംരക്ഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രമുഖ കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ കത്തയച്ചു. ചാമുണ്ഡിമലയുടെ സംരക്ഷണത്തിനുള്ള കാമ്പയിൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ നിവേദനത്തിന്റെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ചാമുണ്ഡിമല കോൺക്രീറ്റ് വനമായി മാറുന്നത് തടയണമെന്നും.‘‘ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ മലമുകളിൽ നിർമിക്കാൻ പാടില്ലാത്തതുകൊണ്ടു തന്നെ അടുത്തിടെ മലയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും മലയുടെ തനതായ സൗന്ദര്യം നിലനിർത്തണമെന്നും. വി.ഐ.പി. കളുടേത് ഉൾപ്പെടെ മലമുകളിലേക്കുള്ള എല്ലാ വാഹനങ്ങളും നിരോധിച്ച് പകരം ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കണമെന്നും ’’- ഭൈരപ്പ കത്തിൽ അഭ്യർഥിച്ചു. കൂടാതെ മലയിലെ…
Read Moreസംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു.
ബെംഗളൂരു: വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 29-ന് ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത് 52 തത്തകളെയാണ്. ജൂലൈ 28-ന് ഹാസനിലെ പ്രധാന റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയ ചാക്കുകളിൽ 50-ഓളം കുരങ്ങുകളെ നിറച്ച നിലയിൽ കണ്ടെത്തി അതിൽ ഭൂരിഭാഗവും ചത്ത നിലയിലായിരുന്നു, കൂടാതെ നവംബർ 13, 16 തീയതികളിൽ ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ബസ്സ്റ്റാൻഡുകളിലായി 571 നക്ഷത്ര ആമകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഉള്ള കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവികൾ ഉൾപ്പെട്ട ചില പ്രധാന കുറ്റകൃത്യങ്ങൾ…
Read More