ബെംഗളൂരു: സംസ്ഥാനത്ത് 6നും 16നും ഇടയിൽ പ്രായമുള്ള 34,411 വിദ്യാർഥികൾ സ്‌കൂളിന് പുറത്താണെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സർവേയിൽ കണ്ടെത്തി. ഇതുവരെ സ്‌കൂളിൽ ചേരാത്ത 13,081 കുട്ടികളും വിവിധ ക്ലാസുകളിൽ കൊഴിഞ്ഞുപോയ 21,330 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കണക്കുകൾ പ്രകാരം മൈസൂരിൽ നിന്ന് 751, മാണ്ഡ്യയിൽ നിന്ന് 779, ശിവമോഗയിൽ നിന്ന് 1,046, കുടകിൽ നിന്ന് 311, ചിക്കമംഗളൂരുവിൽ നിന്ന് 534, ചാമരാജനഗർ ജില്ലകളിൽ നിന്ന് 481 വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നില്ലെന്ന് കണ്ടെത്തി. രാജ്യത്ത് കോവിഡ് 19 പിടിമുറുക്കിയതിനെ…
Read MoreYear: 2021
വൈദ്യുതി ലൈനിൽ തട്ടി അഞ്ചാം ക്ലാസുകാരനു ദാരുണ അന്ത്യം.
ബെംഗളൂരു: വിദ്യാരണ്യ പുരയിൽ ബിബിഎംപി ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും രാമചന്ദ്രപുരം സ്വദേശിയുമായ മണി (12) ആണ് മരിച്ചത്. കളിക്കിടയിൽ പന്തെടുക്കാൻപോയ പോയ മണി വൈദ്യുതി തൂണിനു സമീപം താഴ്ന്നു കിടന്ന ലൈനിൽ തട്ടുകയായിരുന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഗുരുതരമായി പൊള്ളലേറ്റ് കിടന്ന മണിയെ ഏറെ നേരത്തിനു ശേഷം ആണ് പ്രദേശവാസികൾ കണ്ടെത്തിയത്. ബെസ്‌കോം അധികൃതർ സംഭവസ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി.
Read Moreനന്ദിസൂചകമായി ജല പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ്…
Read Moreദക്ഷിണ കന്നഡയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. സംഭവം നടക്കുമ്പോൾ തിങ്കളാഴ്ച യെരുഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂഡ്ബിദ്രിക്കടുത്തുള്ള കാഞ്ചിബൈലു പടവ് സ്വദേശികളായ മണിപ്രസാദ് പൂജാരി (22), യശ്വന്ത് മുഗേര (22) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. “വൈകിട്ട് 5.30 ഓടെ ഇടിമിന്നലേറ്റ് പൂജാരിയും മുഗേരയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺ കുമാർ, ഗണേഷ്, സന്ദീപ് എന്നിവർക്ക് പൊള്ളലേറ്റു,” എന്നും ദക്ഷിണ…
Read Moreകേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ…
Read Moreട്രാഫിക് നിയമങ്ങളുടെ പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ്.
ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുക എന്ന പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് നിയമപാലനത്തിനിടയിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെംഗളൂരു ട്രാഫിക് പോലീസ് അവരുടെ 37 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ട്രാഫിക് പോലീസിൽ നിന്നും നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് പൗരന്മാർ സോഷ്യൽമീഡിയയിൽ പരാതിപ്പെട്ടിരുന്നു. വാഹനങ്ങൾ അനിയന്ത്രിതമായി വലിച്ചിടൽ, ദൃശ്യമായ ട്രാഫിക് ലംഘനങ്ങളില്ലാതെ ക്രമരഹിതമായപരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Read Moreനഗരത്തിൽ കോവിഡ്-19 പരിശോധനകൾ നടത്താൻ നിർദ്ദേശം
ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെതുടർന്ന് കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ പരക്കെ വീഴ്ച്ച വന്നതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒക്ടോബർ–നവംബർ മാസങ്ങളിലെ ഉത്സവങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടെ കണക്കിലെടുത്ത് കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന് ശുപാർശ ചെയ്തു.
Read Moreമഴ തുടരും; വിവിധയിടങ്ങളിൽ യെല്ലോ അലർട്ട്.
ബെംഗളൂരു: അടുത്ത 4 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് നഗരത്തിൽ അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു, ഗ്രാമ ജില്ല, നഗര ജില്ല, ചിക്കമഗളൂരു, കൊഡുഗു, ഹാസൻ, ശിവമൊഗ്ഗ, ചാമരാജ് നഗർ, മണ്ഡ്യ, ചിക്കബലാപുര, മൈസൂരു, തുമക്കുരു, ദാവനഗെരെ എന്നിവിടങ്ങളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ എന്നിവിടങ്ങളിൽ ഈ മാസം 5 വരെയും യെല്ലോ അലേർട്ട് ഉണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.…
Read Moreഹംഗൽ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഗൗരവമായി കാണുന്നു; മുഖ്യമന്ത്രി.
ബെംഗളൂരു: ഹംഗൽ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഗൗരവമായി കാണുന്നുണ്ടെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “തിരഞ്ഞെടുപ്പ് തിരിച്ചടിയെ ഞാൻ വളരെ ഗൗരവമായി കാണുന്നു. ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും,” എന്ന് അദ്ദേഹം മണ്ഡ്യയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളായും കൊവിഡ്-19 മഹാമാരിയുടെ സമയത്തും കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനിവാസ് മാനെ ഹംഗലിൽ കാഴ്ച്ച വെച്ച ‘നല്ല പ്രവർത്തനം‘ ഇവിടെ ബി.ജെ.പിയുടെ തോൽവിക്ക് വഴിവെച്ച ഒരു കാരണമായി ശ്രീ. ബൊമ്മൈ പറഞ്ഞു. അന്തരിച്ച സി എം ഉദസിക്ക് അനുകൂലമായി വോട്ട് ചെയ്ത എല്ലാവരുടെയും പിന്തുണ പാർട്ടിക്ക് നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅശ്ലീല സൈറ്റുകൾക്ക് അടിമയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
ബെംഗളൂരു: അശ്ലീലത്തിന് അടിമയായ ഭർത്താവിന്റെ പെരുമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് 36 കാരിയായ സ്ത്രീ ഹർജിയിൽ അവകാശപ്പെട്ടു. ജയനഗർ സ്വദേശിയാണ് യുവതി. ഭർത്താവിന്റെ പെരുമാറ്റത്തിനെതിരെ എതിർപ്പ് ഉന്നയിച്ചതിന് ഭർത്താവ് തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ ബസവനഗുഡി വനിതാ പൊലീസിനോട് കോടതി നിർദേശിച്ചു. 2019 നവംബർ 11ന് രാമൻ തന്നെ വിവാഹം കഴിച്ചെന്നും 2 ലക്ഷം രൂപയും 1 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും സ്ത്രീധനമായി നൽകിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു. എന്നാൽ ഭർത്താവ് പോൺ…
Read More