ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം!!

ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും  ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും…

Read More

നടൻ വിജയ് സേതുപതിയെ വിമാനത്താവളത്തിൽ അക്രമിച്ചത് മലയാളി; മദ്യലഹരിയിൽ…

ബെംഗളൂരു : “മക്കൾ സെൽവൻ” വിജയ് സേതുപതിക്ക് നേരെ ഇന്നലെ വിമാനത്താവളത്തിൽ വച്ച അക്രമണം ഉണ്ടായി, കൂടെയുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അക്രമണം നടത്തിയത് മലയാളി ആണ് എന്നാണ് എറ്റവും പുതിയ വിവരം, നഗരത്തിൽ താമസിക്കുന്ന ജോൺസൺ ആണ് അക്രമണകാരി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. നടനുമൊത്ത് സെൽഫിയെടുക്കാൻ ഉളള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഇയാൾ അക്രമണത്തിന് തുനിഞ്ഞത്. https://twitter.com/Vijayar50360173/status/1455858068172914697?s=20

Read More

കബനി അണക്കെട്ടിൽ ബൃന്ദാവൻ മോഡൽ പാർക്ക് ; മുഖ്യമന്ത്രി

ബെംഗളൂരു : ശ്രീരംഗപട്ടണയിലെ ബൃന്ദാവൻ പാർക്ക് മോഡൽ എച്ച്.ഡി. കോട്ടയിലെ കബനി അണക്കെട്ടിൽ നിർമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ പാർക്ക് നിർമിക്കുന്നത് ഉൾപ്പെടുത്തിയിരുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാർക്ക് നിർമിക്കാൻ ലക്ഷ്യമിട്ടതെങ്കിലും സർക്കാരാണ് ഫണ്ട് പൂർണമായും വഹിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കബനി അണക്കെട്ടിന് നന്ദിയർപ്പിച്ച് പൂജ നടത്തിയവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പാർക്ക് നിർമിക്കാനായി 300…

Read More

മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്രപ്രദർശനം നാളെ മുതൽ..

ബെംഗളൂരു : മലയാളി ചിത്രകാരനായ ധനരാജ് കീഴറയുടെ ചിത്ര പ്രദർശനം നാളെ മുതൽ. പ്രദർശനം എം.ജി.റോഡിലെ വിസ്മയ ഗാലറി , രംഗോലി മെട്രോ ആര്ട്ട് സെന്ററിൽ നാളെ മുതൽ ഞായറാഴ്ച വരെ തുടരും. “ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് അവൻ ജീവിക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നത് . പരിചിതമല്ലാത്ത ഈ കോവിഡ് കാലത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ, വൈറസുകൾ, മരണം, ഭയം, ഏകാന്തത എന്നിവയാൽ നിറഞ്ഞിരുന്നു .ഈ കാലഘട്ടത്തെ ചിത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്തണം എന്ന് തോന്നി. കുറച്ചെങ്കിലും സാധാരണ നിലയിലേക്ക് വരുന്നു എന്ന പ്രതീക്ഷ തരുന്ന ഈ സാഹചര്യത്തിൽ…

Read More

കേന്ദ്രത്തിന് പിന്നാലെ ; പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ കർണാടകയിൽ പെട്രോൾ വില 95.50 രൂപയായി. ഡീസലിന് 81.50 രൂപയാണ് വില. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ എക്‌സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നടപടി.

Read More

സംസ്ഥാനത്ത് രക്തബാങ്കുകളിൽ ക്ഷാമം

ബെംഗളൂരു : കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടും രക്തദാനത്തിന് മതിയായ ആളുകളെത്തതിനെ തുടർന്ന് രക്തബാങ്കുകളിൽ ക്ഷാമം നേരിടുന്നു. അതിനാൽ, രക്തബാങ്കുകളിൽ രക്തശേഖരം കുറവാണെന്ന് ഇവയുടെ നടത്തിപ്പുകാർ പറയുന്നു. നിലവിൽ, രക്തം ലഭ്യമാക്കാൻ രോഗികളുടെ ബന്ധുക്കൾ ബുദ്ധിമുട്ട് നേരിടുകയാണ്. രക്തം നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേരാണ് നഗരത്തിലെ രക്തദാതാക്കളെ സമീപിക്കുന്നത്.മിക്കവരും സാമൂഹികമാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തുന്നുണ്ട്.

Read More

ഉപതിരഞ്ഞെടുപ്പ് ഫലം;ജെഡിഎസിന് വൻ തിരിച്ചടി.

ബെംഗളൂരു: പാർട്ടിയുടെ മുൻനിര നേതാക്കളായ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, പ്രജ്വല് രേവണ്ണ എന്നിവരെല്ലാം പ്രചാരണത്തിനിടെ സിന്ദഗി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഹംഗൽ, സിന്ദഗി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസ് നടത്തിയ ദയനീയ പ്രകടനം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിന്ദഗി സീറ്റ് നേടിയ ജെഡിഎസിന് ഈ പ്രാവശ്യം സീറ്റ് നിലനിർത്താനായില്ല. സിന്ദഗി എംഎൽഎ എംസി മനഗുളിയുടെ മരണമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. അദ്ദേഹം ജെഡിഎസിൽ നിന്നായിരുന്നുവെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയുടെയും പ്രതിച്ഛായയുടെയും അടിസ്ഥാനത്തിലാണ് മനഗുളിക്ക് കഴിഞ്ഞ തവണ സീറ്റ് നേടാൻ കഴിഞ്ഞത്, അല്ലാതെ പാർട്ടിനേതാവെന്ന നിലയിൽ മാത്രമല്ല  എന്ന വസ്തുതയാണ്…

Read More

മരണക്കെണിയാണെന്ന പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ

ബെംഗളൂരു : സംസ്ഥാനത്തെ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി സനാപുരയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർ(ജില്ലാ കളക്ടർ) വികാസ് കിഷോർ സുരൽകർന്റെ വീഡിയോ മരണക്കെണിയാണെന്ന് പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ ആണ്. ഇദ്ദേഹം ജലസംഭരണിക്ക് മുകളിലുള്ള മലയിൽ കയറുകയും വെള്ളത്തിലേക്ക് കരണം മറിഞ്ഞ് ചാടുകയായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണ് സനാപുര. ഇവിടത്തെ ജലസംഭരണി വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സാധിക്കുന്നതുമാണ്. എന്നാൽ, ഇവിടം മരണക്കെണിയാണെന്ന് പറഞ്ഞ് പലരും ഇങ്ങോട്ട് വരാൻ മടിക്കുന്നു. ഈ ദുഷ്‌പേര് മാറ്റാൻ…

Read More

ചർച്ച് സ്ട്രീറ്റിൽ ഫോട്ടോ വിലക്കോ ? ഫോട്ടോയെടുത്ത യുവാക്കളുടെ പേരിൽ പോലീസ് കേസെടുക്കാനൊരുങ്ങി

ബെംഗളൂരു : ചർച്ച് സ്ട്രീറ്റിലെ പാതയിൽ പോലീസിന്റെ അപ്രഖ്യാപിത ഫോട്ടോ വിലക്ക്. കാഴ്ചകൾ കാണാനെത്തിയപ്പോൾ ഒന്നിച്ചു നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ച യുവാക്കളുടെ പേരിൽ പോലീസ് കേസെടുക്കാനൊരുങ്ങി. ഫോട്ടോകൾ പകർത്തിയത് കേസെടുക്കാൻ വകുപ്പുള്ള കുറ്റമാണെന്നു പറഞ്ഞ് ഇവരെ സ്ഥലത്തുണ്ടായിരുന്ന മൂന്നു പോലീസുകാർ പിടികൂടി കബൺ പാർക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചു. നഗരത്തിലെ ഒരു കോളേജിൽ പഠിക്കുന്ന ബിരുദ വിദ്യാർഥിയായ എൽ. യാഷസും നാല് കൂട്ടുകാരെയുമാണ് പോലീസ് ഭീഷണി പെടുത്തിയത്.ചർച്ച് സ്ട്രീറ്റിൽ കാഴ്ചകൾ കാണാനെത്തിയ ഇവരിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന ക്യാമറ പുറത്തെടുത്ത് ഫോട്ടോകൾ പകർത്തുകയായിരുന്നു. ഉടനെ പോലീസുകാർ ഇടപെടുകയായിരുന്നു.…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ തമിഴ് നടൻ സേതുപതിക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ വെച്ച് തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വിരൽ ആയിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. Actor #VijaySethupathi attacked at Bengaluru airport. Initial reports say the…

Read More