ബെംഗളൂരു : ഷാമനിസത്തിൻ്റെ വലയത്തിൽ പെട്ട കൗമാരക്കാരിയെ കാണാതായി, കണ്ടെത്താൻ അധികൃതരുടേയും ജനങ്ങളുടെയും സഹായം തേടി മാതാപിതാക്കൾ.
രണ്ട് ജോഡി വസ്ത്രവും 2500 രൂപയും എടുത്താണ് അനുഷ്ക (17) വീട് വിട്ടിറങ്ങിയത്, കഴിഞ്ഞ 2 മാസമായി തങ്ങളുടെ മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കൺ തുറന്ന് കാത്തിരിക്കുകയാണ് മാതാപിതാക്കൾ.
Somebody has influenced her. She can't leave home & go somewhere on her own. I'm trying to reach out to people on social media to help me find my daughter: Abhishek, father of Anushka who went missing 2 months ago (2/2) pic.twitter.com/2rFA52J1vl
— ANI (@ANI) December 30, 2021
ഷാമനിസം എന്ന് പേരുള്ള പുരാതന ആത്മീയ സമ്പ്രദായത്തിൻ്റെ ആകർഷണവലയത്തിൽ ഉൾപ്പെട്ടാണ് അനുഷ്ക നാടു വിട്ടത് എന്നാണ് രക്ഷിതാക്കൾ കരുതുന്നത്.
ഒരു സാധാരണക്ക കൗമാരക്കാരിയായിരുന പെൺകുട്ടിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് ഈ വർഷം സെപ്റ്റംബറിൽ ആയിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.
Karnataka: Family members of a minor girl, missing for the last 2 months from Bengaluru, suspect a 'shamanism' connection to her disappearance
"She told us that she wanted to do shamanism type of meditation. We told her to learn it at home only," says her mother Archana (1/2) pic.twitter.com/3su6RpuGDP
— ANI (@ANI) December 30, 2021
ഷാമനിസത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച കുട്ടി ഒറ്റക്ക് ഇരിക്കാൻ ഇഷ്ടപ്പെട്ട് തുടങ്ങി, വീട്ടിൽ ആരുമായും സംസാരിക്കാതായി, വീട്ടുജോലികൾ ചെയ്യാതായി.
ആത്മാക്കളുടെ ലോകവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയും എന്ന് വിശ്വസിക്കുന്ന ഈ ആത്മീയ ധാരയിലെ സഹാറ റോസ്, കാമ്യ ബുച്ച് തുടങ്ങിയ പരിശീലകരാണ് അനുഷ്കയെ സ്വാധീനിച്ചത് എന്ന് കരുതുന്നു.
ഷാമനിസം അഭ്യസിക്കാൻ ആഗ്രഹിക്കുന്നതായി മകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു.
അനുഷ്ക ഉടൻ തന്നെ മടങ്ങി വരും എന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ, അതേ സമയം അനുഷ്കയെ കാണാതായ സ്ഥലങ്ങളിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തത് പോലീസിനെ കുഴക്കുന്നു, ഇതുവരെ കുട്ടി ആരേയും ഫോണിൽ ബന്ധപ്പെട്ടിട്ടുമില്ല എന്ന് പോലീസ് പറയുന്നു.
ഒക്ടോബർ 31 ന് വീടുവിട്ട് ഇറങ്ങിയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസും തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.