സിഡിഎസ് ജനറൽ ബിപിൻ റാവത്തിനെ പൂർണ സൈനിക ബഹുമതികളോടെ ഇന്ന് ഡൽഹിയിൽ സംസ്കരിക്കും.

ഡൽഹി: സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ സംസ്‌കാരം ഇന്ന്. രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെ സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡൽഹിയിൽ നടക്കും. ജനറൽ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് ഇവിടെയുള്ള ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ബുധനാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിയിൽ കൂനൂരിന് സമീപം സുലൂർ എയർബേസിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോവുകയായിരുന്ന ഐഎഎഫ് ഹെലികോപ്റ്റർ തകർന്നാണ് ഇന്ത്യയുടെ ആദ്യത്തെ സിഡിഎസായ ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും കൂടാതെ 11 പ്രതിരോധ ഉദ്യോഗസ്ഥരും മരിച്ചത്.

സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ വസതിയിൽ നിന്ന് ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും തുടർന്ന് വൈകിട്ട് നാലിന് പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
വ്യാഴാഴ്ച രാവിലെ, അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഹാംഗറിനുള്ളിൽ 13 പേടകങ്ങൾ നിരത്തി വച്ചിരിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഡൽഹിയിലെ പാലം വിമാനത്താവളം സാക്ഷിയായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻഎസ്‌എ അജിത് ഡോവൽ, കരസേനാ മേധാവി എംഎം നരവാനെ, നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, എയർ ചീഫ് മാർഷൽ എവിആർ ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ, തുടർന്ന് രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സിഡിഎസിൽ ആദരാഞ്ജലി അർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us