തെരുവുകളിൽ ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്.

ബെംഗളൂരു: : തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായ വർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ഇൻ്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന BMF ഇത് അഞ്ചാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്.

സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.

ട്രാഫിക് പോലീസ് ഇൻസ്പെക്ടർ ബസവരാജ് ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, സൈഫുദ്ദീൻ, ടിസി മുനീർ, പ്രേംകുമാർ, മഹറൂഫ്, റസാഖ്, സനൽ കുമാർ, റിജോ , ടിനു , ബെൻസൺ , അർച്ചന സുനിൽ, നൗഫൽ, ബെന്നറ്റ്, ടോണി എന്നിവർ നേതൃത്വം നൽകി

നഗരത്തിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us