മംഗളൂരു ജംഗ്‌ഷന്റെ പേര് പുനർനാമകരണം ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ

മംഗളുരു: മംഗലാപുരത്തെ തീരദേശ പട്ടണത്തിലെ സൂറത്ത്കൽ ജംഗ്ഷന് സവർക്കറുടെ പേരിടാൻ ഭരണകക്ഷിയായ ബി.ജെ.പി എം.എൽ.എ വൈ ഭരത് ഷെട്ടി മുന്നോട്ട് വച്ച നിർദ്ദേശം മേഖലയിൽ വിവാദമുണ്ടാക്കിയിരിക്കുകയാണ്. കൂടാതെ മംഗളൂരു സിറ്റി കോർപ്പറേഷൻ സവർക്കറുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അടുത്തിടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്തപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ഈ നിർദേശത്തെ എതിർത്തിരുന്നു. പ്രദേശത് സാമുദായിക സംഘർഷമുള്ളതാണെന്നും സമീപ വർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ബിജെപി പൊതുജനങ്ങളെ പ്രകോപിപ്പിക്കരുതെന്നും അവർ വാദിച്ചു. ഉത്തർപ്രദേശിന്റെ അജണ്ട ദക്ഷിണ കന്നഡ ജില്ലയിൽ കൊണ്ടുവരാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ, മിണ്ടാതിരിക്കില്ല, അപ്പോൾ നിയമപോരാട്ടവും പ്രതിഷേധവും ആരംഭിക്കും എന്നും പ്രസ്താവിച്ചു.

അടുത്തിടെ ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിന് സവർക്കറുടെ പേര് നൽകിയതിനെ കോൺഗ്രസ് എതിർത്തതും തലസ്ഥാനത്ത് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് ബിജെപി മേൽപ്പാലം ഉദ്ഘാടനം ചെയ്തത് സവർക്കറുടെ പേര് നൽകി തന്നെ ആയിരുന്നു. ഇപ്പോഴും സ്ഥിതി വ്യത്യാസമല്ല എതിർപ്പുകൾ ഉന്നയിച്ചിട്ടും, ഭരത് ഷെട്ടി മുന്നോട്ടുവച്ച നിർദ്ദേശത്തെ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജറംഗ്ദളും സ്വാഗതം ചെയ്യുന്നതോടെ സൂറത്ത്കൽ ജംഗ്ഷന്റെ പേര് സവർക്കറുടെ പേരിലേക്ക് മാറ്റണമെന്നും സവർക്കറുടെ പ്രതിമ എത്രയും വേഗം സ്ഥാപിക്കണമെന്നും ഹിന്ദു സംഘടനകൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us