ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലും ഇത്തവണത്തെ ദസറവേളയിൽ മൈസൂരു റെയിൽ മ്യൂസിയത്തിന് വരുമാനമായി ലഭിച്ചത് 13 ലക്ഷത്തിലധികം രൂപ. ഒക്ടോബർ ഏഴുമുതൽ ആരംഭിച്ച പ്രദർശനം 24 നു അവസാനിച്ചപ്പോ 28,733 പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഇതുവഴി 13,16,222 രൂപയാണ് വരുമാനമായി കിട്ടിയത്. മ്യൂസിയത്തിന്റെ 41 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ദസറയ്ക്ക് ഇത്രയുമധികം വരുമാനം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ദസറയാഘോഷം വെട്ടിച്ചുരുക്കിയെങ്കിലും മൈസൂരുവിലേക്ക് നിരവധി സന്ദർശകർ എത്തിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലും ദസറയ്ക്ക് റെയിൽ മ്യൂസിയത്തിന് ലഭിച്ചത് റെക്കോഡ് വരുമാനം
