ബെംഗളുരു; കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കുവാൻ തീരുമാനമെടുത്ത് ബിഎംടിസി അധികൃതർ രംഗത്ത്.
100 എസി ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നാലിത് 5,500 ആക്കി മാറ്റുകയാണ് ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം ബസ് സർവ്വീസ് തുടങ്ങിയപ്പോൾ 1.5 കോടി മാത്രമായിരുന്നു പ്രതിദിന വരുമാനം രേഖപ്പെടുത്തിയത്.
എന്നാൽ നിലവിൽ ഇത് 2.9 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ബസുകളുടെ എണ്ണം കൂട്ടി സർവീസ് നടത്തിയാൽ പടിപടിയായി വരുമാന വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഏതാനും ബസുകൾ മെട്രോ ഫീഡർ ബസുകളായും സർവ്വീസ് നടത്തും. ഈ വരുന്ന നവംബർ ആദ്യം മുതൽ ഇലക്ട്രിക് ബസുകളും നിരത്തിലിറങ്ങുവാൻ പോകുകയാണ്. ഇതോടെ ബിഎംടിസിയുടെ വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.