ബെംഗളുരു; കോവിഡ് പ്രതിസന്ധികൾ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
കൂടാതെ വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു. ഹംപിയിലെ ഹെലി ടൂറിസം പദ്ധതിക്ക് വേണ്ടി മാത്രം പ്രത്യേക തുക വകയിരുത്തുമെന്നും അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ കൂടി സംയോജിപ്പിച്ചാണ് വിനോദസഞ്ചാര വികസന പദ്ധതികൾ സംസ്ഥാനത്ത് ആസൂത്രണം നടത്തുകയെന്നും പറഞ്ഞു.
കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.