മണ്ഡ്യ; കോവിഡ് വന്നു മരണപ്പെട്ട 950 പേർക്ക് കാവേരി നദിയിലെ ഗോസായി ഘട്ടിൽ തർപ്പണം നടത്തി കർണ്ണാടക സർക്കാർ.
ബെംഗളുരുവിലെ ശ്മശാനങ്ങളിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചപ്പോൾ ചിതാഭസ്മം ഏറ്റുവാങ്ങാനാരും എത്താതിരുന്നപ്പോൾ ജൂൺ 2ന് റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ നിമഞ്ജനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അശേകയുടെ നേതൃത്വത്തിലാണ് പിണ്ഡ തർപ്പണ കർമ്മം നടത്തിയത്. ഭാനുപ്രകാശ് ശർമ്മയുടെ നേതൃത്വത്തിൽ 950 പേരുകളും എടുത്ത് പറഞ്ഞാണ് കർമ്മം നടത്തിയത്.
തർപ്പണം നടത്തുമ്പോൾ മണ്ഡ്യ കലക്ടർ എസ് അശ്വതിയും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.