ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്..
പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും.
പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ കമ്പനി നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.