ബെംഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു.
സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെംഗളുരു ജയനഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു.
ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ശേഷം സ്വന്തം കൈത്തണ്ട മുറിക്കുകയും ചെയ്തു.
എന്നാൽ പരിഭ്രാന്തനായ ആൺകുട്ടി ബന്ധുക്കളിലൊരാളെ വിവരം അറിയിക്കുകയും മറ്റ് ബന്ധുക്കളെല്ലാവരും കൂടി ചേർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൺകുട്ടിയുടെ പേരിൽ പോലീസ് പോക്സോ ചുമത്തി കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.