ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റ (എം.എം.എ) ആഭിമുഖ്യത്തിൽ മൂന്നാം ഘട്ട വാക്സിനേഷൻ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ മൈസൂർ റോഡ് വാൽമീകി നഗറിലെ (ആസാദ് നഗർ ) ഫസ്റ്റ് മൈൻ റോഡിലെ ക്രസന്റ് നഴ്സറി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.
പരിസര പ്രദേശങ്ങളിൽ ഇനിയും വാക്സിൻ എടുക്കാത്തവരെയും രണ്ടാമത്തെ ഡോസിന് സമയമായവരെയുംകൂടി പരിഗണിച്ചു കൊണ്ടാണ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മുതിർന്നവർക്ക് മുൻഗണന നൽകുമെന്നും മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9071120120, 9071140 140 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.