നഗരത്തിൽ വീണ്ടും കോടികളുടെ മയക്കുമരുന്ന് വേട്ട; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് വിതരണക്കാരെ കുറിച്ച് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ആന്റി നർക്കോട്ടിക്ക് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 2 മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടാണ്ടൂരിൽ താമസിക്കുന്ന വികാസ്, ശിവം എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് മയക്കുമരുനുകൾ ഡാർക്ക് വെബ്ബിലൂടെയാണ് ഇവർ ഡോർ ഡെലിവറി ചെയ്തിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിൽ 150 ഗ്രാം എംഡിഎംഎ (എക്സ്റ്റസി) ഗുളികകൾ, 400 ഗ്രാം ചരസ്,…

Read More

സിനിമ താരങ്ങൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ നിരവധി സിനിമ താരങ്ങൾക്ക് ലഹരി വസ്ത്തുക്കൾ എത്തിക്കുന്ന ഒരാളെക്കൂടി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പിടികൂടി. മിക്ക താരങ്ങളും പങ്കെടുക്കാറുള്ള നിരവധി നിശാ പാർട്ടികളിൽ ലഹരി വസ്തുക്കളെത്തിക്കാറുള്ള ഭട്കൽ സ്വദേശി ഷെരീഫ് ഹസൻ മസൂരിയാണ് പോലീസ് പിടിയിലായത്. ഏകദേശം ഒരു വർഷത്തിനു മുകളിലായി പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. നഗരത്തിലെ കോട്ടൻപേട്ട്, ബാനസവാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണിയാൾ. ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

നിംഹാൻസ് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു.

ബെംഗളൂരു: യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആശുപത്രി ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ നിംഹാൻസ് ആശുപതിയിലെ കരാർ ജീവനക്കാർ പ്രതിഷേധിച്ചു. ഏകദേശം 19 ഓളം വരുന്ന ജീവനക്കാരാണ് ഇന്നലെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ഏറിയ പങ്കും വനിതകളാണ്. രാത്രികാല കർഫ്യൂ നിലവിലുള്ളസാഹചര്യത്തിലും ജീവനക്കാരുടെ ജോലിസമയം അവരോടു ആലോചിക്കാതെ രാത്രിവരെ വരെ നീട്ടിയതിലുള്ള ബുദ്ധിമുട്ട് അറിയിച്ച കരാറുകാരുടെ കരാറാണ് റദ്ദാക്കിയതെന്നും ജീവനക്കാർ ആരോപിച്ചു. സ്ത്രീകൾ അടക്കമുള്ള നിരവധി ജീവനക്കാർക്ക് രാത്രിയിൽ അവരുടെ വീടെത്താൻ ഏറെ പ്രയാസം ആണെന്നുള്ള വിവരം അധികൃതരെ അറിയിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ യാതൊരുവിധ ചർച്ചകൾക്കും മുതിരാതെ…

Read More

കർണാടകയിൽ ഇന്ന് 1220 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1220 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1175 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.68%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1175 ആകെ ഡിസ്ചാര്‍ജ് : 2897254 ഇന്നത്തെ കേസുകള്‍ : 1220 ആകെ ആക്റ്റീവ് കേസുകള്‍ : 18404 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 37380 ആകെ പോസിറ്റീവ് കേസുകള്‍ : 2953064 ഇന്നത്തെ പരിശോധനകൾ…

Read More

ബെംഗളൂരു മെട്രോ: കെങ്കേരിയിലെ ഭൂമി പ്രശ്നം ചല്ലഘട്ടയ്ക്ക് അനുഗ്രഹമായി.

ബെംഗളൂരു: രണ്ടാം ഘട്ട നമ്മ മെട്രോ വിപുലീകരണ പദ്ധതിയുടെ ഭാഗമാക്കാൻ തുടക്കത്തിൽ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്ന, പശ്ചിമ ബെംഗളൂരുവിലെ ചല്ലഘട്ടയിൽ ഒടുവിൽ മെട്രോ എത്തുന്നു. കെങ്കേരി സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം, ചല്ലഘട്ടയ്ക്ക് സമീപമാണ് ഇപ്പോൾ ഡിപ്പോ നിർമ്മിക്കുന്നത്. “2011 സെപ്റ്റംബറിൽ ഞങ്ങൾ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയപ്പോൾ, കെങ്കേരി  സാറ്റലൈറ്റ് ബസ് സ്റ്റാൻഡിന് സമീപത്താണ്  ഡിപ്പോ ആസൂത്രണം ചെയ്തത്. എന്നിരുന്നാലും, പിന്നീട് ഈ പ്രദേശം വിലയിരുത്തിയപ്പോൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബാംഗ്ലൂർ ജലവിതരണ, മലിനജല ബോർഡ് (BWSSB) ഭൂമി ഏറ്റെടുത്തതായി ഞങ്ങൾ കണ്ടെത്തി,“ എന്ന് ഒരു മുതിർന്ന മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

കേരളത്തിൽ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,938 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കുന്നതിൽ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്

ബെംഗളൂരു: കോവിഡ് 19 അണുബാധയിൽ സുഖം പ്രാപിച്ച 29 ലക്ഷത്തിലധികം ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമിടയിൽ സജീവമായ ക്ഷയരോഗബാധിതരെ കണ്ടെത്തുന്നതിനുള്ള ആദ്യ പ്രചാരണം ആരംഭിച്ച സംസ്ഥാനമാണ് കർണാടക. ഇതുവരെ, ഏകദേശം 7 ലക്ഷം ആളുകളെ പരിശോധിക്കുകയും 157 സജീവ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ വ്യാഴാഴ്ച പറഞ്ഞു. ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി എല്ലാ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ ക്ഷയരഹിത ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

Read More

19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ജനപുര ലേഔട്ടിൽ റോഡെത്തുന്നു. 

ബെംഗളൂരു: അഞ്ജനപുര സൈറ്റ് ഉടമകളുടെ ആവർത്തിച്ചുള്ള ആവശ്യത്തെ തുടർന്ന്, 19 വർഷം മുമ്പ് സൈറ്റുകൾ അനുവദിച്ച ലേഔട്ടിലൂടെ 80 അടി റോഡ് നിർമ്മിക്കാൻ ബെംഗളൂരു വികസന അതോറിറ്റി തീരുമാനിച്ചു. 23 കോടി രൂപ ചെലവിൽ 6.8 കിലോമീറ്റർ റോഡ് നിർമ്മിക്കും. കനകപുര റോഡ് മുതൽ അഞ്ജനപുര ലേഔട്ട് വഴി ഗോട്ടിഗരെ വരെ നീളുന്ന നാലുവരി പാതയായിരിക്കും ഇത്. ഒരു മാസത്തിനുള്ളിൽ ടെൻഡറുകൾ വിളിക്കും എന്ന് ഒരു മുതിർന്ന ബിഡിഎ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ജനപുര നിവാസികൾക്കൊപ്പം സൗത്ത് എംഎൽഎ എം…

Read More

ഡൽഹിയിൽ നിന്ന് പെൺവാണിഭ സംഘം കടത്തിയ മൂന്ന് സ്ത്രീകളെ യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ രക്ഷപ്പെടുത്തി.

ബെംഗളൂരു: സ്ത്രീവാണിഭസംഘത്തിൽ പെട്ടവർ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ജോലി വാഗ്ദാനം നൽകി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് കൊണ്ടുവന്ന മൂന്ന് യുവതികൾ അവരുടെ കെണിയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ടു. യെലഹങ്ക സ്റ്റേഷനിൽ എത്തിയ ഇവർ ആർപിഎഫിന്റെ സഹായം തേടുകയായിരുന്നു. മൂന്ന് പേരും ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്, തലാഷി എന്ന എൻ‌ജി‌ഒ അവർക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു. അവരിൽ രണ്ടുപേർ ഗാസിയാബാദിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാതല നേതാവിന്റെ മക്കളാണ്, മറ്റേ സ്ത്രീ അവരുടെ ബന്ധുവാണ്. ബെംഗളൂരുവിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് മൂവരെയും ഓഗസ്റ്റ് 30…

Read More

നിർബന്ധിത ക്വാറൻ്റീൻ തുടങ്ങിയില്ല;അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തം.

quarantine

ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നടപ്പാക്കുമെന്ന ഉത്തരവ് വന്ന് 3-4 ദിവസം കഴിഞ്ഞിട്ടും യാത്രക്കാർക്ക് നിർബന്ധിത ക്വോറൻ്റീൻ ഇന്നലെ വരെ നടപ്പാക്കിയിട്ടില്ല. കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിലൂടെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വരുന്ന യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പോകുന്ന സ്ഥലത്തെ മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ചതിന് ശേഷമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. സർട്ടിഫിക്കറ്റില്ലാതെ വന്നവരിൽ നിന്ന് സ്രവ സാംപിളുകൾ ശേഖരിച്ച ശേഷം പറഞ്ഞയച്ചു. തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്ത് എത്താവുന്ന അത്തിബെലെ…

Read More
Click Here to Follow Us