കേരളത്തിൽ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,349 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയിൽവേ ടെർമിനൽ ഇനി ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലും രാജ്യത്തെ തന്നെ ആദ്യത്തെ ശീതികരിച്ച റെയിൽവേ ടെർമിനലുമായ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. അടുത്ത മാസം ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും. സെപ്റ്റംബർ ഒന്നിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരു സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസാം അവസാനത്തോടെ ശേഷിക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സെപ്റ്റംബറിൽ എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം ഉണ്ടാകുമെന്നും, എന്നിരുന്നാലും, ഉദ്ഘാടന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ…

Read More

നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സജീവ കോവിഡ് -19 കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 15 ദിവസത്തിനുള്ളിൽ 27% കുറഞ്ഞു. ബി.ബി.എം.പി കോവിഡ് -19 വാർ റൂം കണക്കുകൾ പ്രകാരം ആഗസ്റ്റ് 8 ന് നഗരത്തിൽ 159 സജീവ കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ കണക്ക് പ്രകാരം ഇത് 116 ആയി കുറഞ്ഞു. മഹാദേവപുര മേഖലയിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ളത് (27), തൊട്ടുപിന്നിൽ ബൊമ്മനഹള്ളി (24). പല പ്രദേശങ്ങളിലും അണുബാധ കുറയുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി കുറയുന്നുണ്ട്. കൂടാതെ, പുതിയ സോണുകളൊന്നും പട്ടികയിൽ ചേർത്തിട്ടുമില്ല.…

Read More

മൈസുരുവിലെ സ്വർണ്ണക്കടയിൽ വൻ കവർച്ചയും വെടിവെപ്പും; വെടിയേറ്റ യുവാവ് മരിച്ചു.

ബെംഗളൂരു: മൈസുരുവിലെ അമൃത് എന്ന സ്വർണ്ണക്കടയിൽ കവർച്ചക്കെത്തിയ ആയുധധാരികളായ കവർച്ചക്കാരുടെ വെടിയേറ്റ് ചന്ദ്രശേഖർ എന്ന 23 കാരനായ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് സംഭവം. മൈസൂരു വിദ്യാരണ്യപുരത്തെ കനകഗിരി ഭാഗത്തുനിന്ന് എൻ.ഐ.ഇ യിലേക്ക് പോകുന്ന റോഡിലാണ് അമൃത് ഗോൾഡ് ആൻഡ് സിൽവർ പാലസ് എന്ന സ്വർണ്ണക്കട സ്ഥിതി ചെയ്യുന്നത്. ആയുധധാരികളായ മൂന്ന് കവർച്ചക്കാർ കടയിൽ കയറിയ ഉടൻ ഷട്ടർ അടക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുമെന്ന് തോക്കുധാരിയായ ഒരാൾ കടയുടമ ധർമേന്ദ്രയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, കവർച്ചക്ക് ശേഷം പ്രതികൾ രക്ഷപെടുന്നതിനു മുമ്പായി…

Read More

ഔട്ടർ റിങ് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ കൂടാൻ സാധ്യത; ഐ.ടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടരാൻ കർണാടക സർക്കാർ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന എല്ലാ ഐ ടി പാർക്കുകളോടും സ്ഥാപനങ്ങളോടും അടുത്ത വർഷം ഡിസംബർ വരെ വർക്ക് ഫ്രം ഹോം നൽകാനും അതോടൊപ്പം നിലവിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് കാലാവധി നീട്ടാനും അഭ്യർത്ഥിച്ചു. ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകൽ ജോലി ചെയ്യുന്ന എണ്ണൂറോളം കമ്പനികൾ സ്ഥിതി ചെയ്യുന്ന ഔട്ടർ റിങ് റോഡിൽ ഗതാഗത കുരുക്ക് പതിവാണ്. ഇലക്ട്രോണിക്സ്, ഐ.ടി, ബി.ടി & സയൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി…

Read More

കെ. ആർ മാർക്കറ്റിൽ കോവിഡ് പരിശോധനകൾ ആരംഭിച്ചു ബി.ബി.എം.പി

ബെംഗളൂരു: ശ്രീകൃഷ്ണ ജയന്തി അടുത്തു വരുന്നതിനാൽ നഗരത്തിലെ കെ. ആർ മാർക്കറ്റിൽ ദിനം പ്രതി ജനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ എല്ലാ കച്ചവടക്കാരെയും അതുപോലെ മാർക്കറ്റിൽ ജോലി ചെയ്യുന്ന മുഴുവൻ അഥിതി തൊഴിലാളികളെയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബി.ബി.എം.പി മേധവി ഗൗരവ് ഗുപ്ത പറഞ്ഞു. ആദ്യഘട്ട പരിശോധനകൾ ഇന്നലെ ആരംഭിച്ചു. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനോ ശെരിയായ രീതിയിൽ മുഖാവരണങ്ങൾ ധരിക്കാനോ ജനങ്ങൾ തയ്യാറാകാത്തത് അധികൃതരെ വലിക്കുന്നു. ബെംഗളൂരു ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

ദമ്പതികൾ കനാലിൽ ചാടിആത്മഹത്യ ചെയ്തു.

ബെംഗളൂരു: കുടുംബത്തിലുണ്ടായ വഴക്കിനെത്തുടർന്ന് കനാലിൽ ചാടിയ ദമ്പതികൾ  ആത്മഹത്യ ചെയ്തു. ഭാര്യയുടെ മൃതദേഹം ലഭിച്ചു. ഭർത്താവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. മൈസൂരു നഞ്ചൻകോട്ടാണ് നാടിനെ വിഷമത്തിലാഴ്ത്തിയ സംഭവം. നഞ്ചങ്കോട് സ്വദേശികളായ ബസവരാജു (35), ശോഭ (28) എന്നിവരാണ് രാമപുര കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ശോഭയുടെ മൃതദേഹം ആലത്തുർ ഗ്രാമത്തിനു സമീപം കണ്ടുകിട്ടി. 11 കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. വിവാഹത്തിനു ശേഷം ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന്…

Read More

സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. വിദ്യാർത്ഥികളോട് ആശയവിനിമയം നടത്തി മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നല്ല രീതിയിൽ കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ടി.പി.ആർ കുറവുള്ള എല്ലാ ജില്ലകളിലും 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറന്ന ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ചു. ബെംഗളൂരു ജില്ലയിലെ മല്ലേശ്വരത്തുള്ള പ്രി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി…

Read More

നഗരത്തിലും സംസ്ഥാനത്തെ മറ്റ്‌ 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിനം

ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തെ മറ്റ്‌ 22 ജില്ലകളിലും കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു തിങ്കളാഴ്ച. മാസങ്ങൾക്കു ശേഷമാണ് നഗരത്തിൽ കോവിഡ് ബാധിച്ച് ആരും മരിക്കാത്ത ദിവസം രേഖപ്പെടുത്തിയത്. ആരോഗ്യവകുപ്പ് തിങ്കഴാഴ്ച വൈകീട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ ബെംഗളൂരുവിൽ കോവിഡ് ബാധിച്ചുള്ള മരണത്തിന്റെ കോളത്തിൽ പൂജ്യം രേഖപ്പെടുത്തി. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച മേയ് മാസത്തിൽ ബെംഗളൂരുവിൽ ദിവസവും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 300-നു മുകളിലെത്തിയിരുന്നു. ഐ.ടി. നഗരമായ ബെംഗളൂരു കോവിഡ് മരണം ഉയരത്തിലെത്തിയ നഗരങ്ങളിലൊന്നായി മാറുകയും ചെയ്തു. മരിച്ചവരെ സംസ്കരിക്കാൻ ശ്മശാനങ്ങൾ തികയാതെ വന്നു. താത്‌കാലിക ശ്മശാനങ്ങൾ…

Read More

ഓടിക്കൊണ്ടിരുന്ന കാറിൽ വൻ തീ പിടുത്തം; ആളപായം ഇല്ല

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിനു തീ പിടിച്ചു. കാറിലുണ്ടായ ഷോർട്ട് സർക്യുട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്നു സംശയിക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ ആയിരുന്നു ഓടിക്കൊണ്ടിരുന്ന കാറിൽ തീ പിടിച്ചത്. തുടർന്ന് റോഡിൽ വൻഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Read More
Click Here to Follow Us