ബെംഗളൂരു: മൈസൂർ റോഡിനും കെങ്കേരി മെട്രോ സ്റ്റേഷനും ഇടയിലെ യാത്ര സുഗമമാക്കാൻ , ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഒൻപത് റൂട്ടുകളിൽ 35 മെട്രോ ഫീഡർ ബസുകൾ ആരംഭിക്കും, ഇത് രാവിലെ 7 മുതൽ രാത്രി 9 വരെ മൊത്തം 499 ട്രിപ്പുകൾ നടത്തും.
യാത്രക്കാരുടെ തിരക്കും ആവശ്യകതയും അടിസ്ഥാനമാക്കി സേവനങ്ങൾ യുക്തിസഹമാക്കുമെന്ന് ബിഎംടിസിയുടെ അറിയിച്ചു. ഫീഡർ ബസുകൾക്കു പുറമേ, മൈസൂരു റോഡിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിലവിലെ ബിഎംടിസി സർവീസുകളും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കും.
ഇവ ഇലക്ട്രിക് ബസുകളല്ല, സാധാരണ ഫീഡർ ബസുകളാണെന്ന് ബിഎംടിസി അധികൃതർ കൂട്ടിച്ചേർത്തു. രാജരാജേശ്വരി ക്ഷേത്രം, ഹാലഗേവദേരഹള്ളി, ശ്രീനിവാസപുര ക്രോസ്, ചന്നസന്ദ്ര, ബെമൽ -5 സ്റ്റേജ്, രാജരാജേശ്വരി ക്ഷേത്രം, ബെമൽ കോംപ്ലക്സ്, ഡബിൾ റോഡ്, ഷൺമുഖ ടെമ്പിൾ, കോൺകോർഡ് ലേഔട്ട്, ബെംഗളൂരു യൂണിവേഴ്സിറ്റി, മറിയപ്പനപാല്യ, സൊന്നേനഹള്ളി,ബെംഗളൂരു യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സ്, വിദ്യാനികേതൻ പബ്ലിക് സ്കൂൾ, കൊമ്മഘട്ട, സുലികെരെ , യെലച്ചാഗുപ്പെ, ഗനക്കൽ, കരിയണ്ണനപ്പാലയ, കെ.എസ്.ഐ.ടി എന്നിവിടങ്ങളിലേക്ക് ഈ ബസ്സുകൾ സർവീസ് നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.