നഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് യുവതിക്കും യുവാവിനും നേരെ ആക്രമണം

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ഒരു മുസ്ലീം സ്ത്രീയോടൊപ്പം ഭക്ഷണശാലയിൽ ലഘുഭക്ഷണം കഴിക്കുന്നത് കണ്ട ഹിന്ദു യുവാവിനെ ഒരു  കൂട്ടം മുസ്ലീം സംഘം ആക്രമിച്ചു. യുവതയുടെ കൂടെ ഹിന്ദു ആണെന്ന് മനസ്സിലാക്കിയ ശേഷമാണ് സംഘം ആക്രമിക്കാൻ തുടങ്ങിയത്. കൂടാതെ ഒരു ഹിന്ദു പുരുഷനൊപ്പം ഭക്ഷണശാല സന്ദർശിച്ചതിന് മുസ്ലീം യുവതിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവും യുവതിയും ചിക്കബല്ലാപ്പൂരിലെ ‘ഗോപികാ ചാറ്റ്സ്’ സന്ദർശിച്ചപ്പോളായിരുന്നു സംഭവം.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ഹിന്ദു യുവാവിനോടൊപ്പമുള്ള  യുവതിയുടെ സന്ദർശനം അനുചിതമാണെന്നും യുവതിയുടെ തെറ്റിന് മാപ്പ് പറയണമെന്നും അക്രമികൾ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ വീഡിയോ തെളിവുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കേസെടുത്തതായും അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സിദ്ധരാമയ്യ, സംസ്ഥാനത്തെ സദാചാര ഗുണ്ടായിസ സംഭവങ്ങളിൽ കോൺഗ്രസ് സർക്കാർ ശക്തമായി എതിർക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts