അരിക്കൊമ്പൻ വീണ്ടും കുമളിയിൽ; എത്തിയത് ജനവാസമേഖലയുടെ 100 മീറ്റർ അരികെ

ഇടുക്കി: അരിക്കൊമ്പന്‍ കുമളി ജനവാസ മേഖലയ്ക്ക് സമീപമെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അകലെയാണ് ആനയെത്തിയത്. ആകാശത്തേക്ക് വെടിവെച്ച് ആനയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അരിക്കൊമ്പന്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലക്ക് സമീപമെത്തിയത്. ജിപിഎസ് സിഗ്നലുകളില്‍ നിന്ന് നീക്കം മനസിലാക്കിയ വനപാലകര്‍ ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍, ഫീല്‍ഡ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ആന നിലവില്‍ റോസാപ്പൂക്കണ്ടം ഭാഗത്തുനിന്നും ഒന്നര കിലോമീറ്റര്‍ അകലെ വന മേഖലയിലാണുള്ളത്. ഇന്നലെ ഉച്ചയോടെ സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ ആന കാട്ടിലേക്ക് തിരികെ പോയി രാത്രിയോടെ തിരികെ ജനവാസ മേഖലയിലേക്കിറങ്ങി വരികയായിരുന്നു. പലതവണ വെടിവെച്ച ശേഷമാണ് ആന വനത്തിനുള്ളിലേക്ക് തിരികെ പോയത്. ആന വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുകയാണ്. ബുധനാഴ്ച രാത്രി കുമളി ജനവാസ മേഖലക്ക് ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്പന്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ജാഗ്രത തുടര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts