ബെംഗളൂരു: ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ സുരക്ഷാ ജീവനക്കാരന്റെ വേഷം കെട്ടി സിഎംആർ യൂണിവേഴ്സിറ്റിയിൽ നിന്നും നഗരത്തിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും കമ്പ്യൂട്ടർ ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ഈ വർഷം ലോക്ക്ഡൗൺ സമയത്ത് മെയ് 4 നും 11 നും ഇടയിൽ 35 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചതിന് ഓഗസ്റ്റ് 21 ന് ഒഡീഷ സ്വദേശി രാജ് പത്ര (27) യെ ബഗല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ണ വസ്തുക്കളിൽ കമ്പ്യൂട്ടർ പ്രോസസ്സറുകൾ (സിപിയു), റാം, ഹാർഡ് ഡിസ്ക് എന്നിവ ഉൾപ്പെടുന്നു.
2018 ൽ ഇയാൾ ബെംഗളൂരുവിലെത്തിയെന്നും വിവിധ സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ മോഷണം കൂടുതൽ ലാഭകരമാണെന്ന് കണ്ടെത്തിയ ഇയാൾ, ഒരു സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യാൻ തുടങ്ങി. ഓരോ മോഷണത്തിനും ശേഷം അയാൾ ജോലിമാറുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഇയാൾ ഏപ്രിലിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള സിഎംആർ സർവകലാശാലയിൽ ജോലിക്ക് ചെരുകയും, ദിവസങ്ങൾക്കുള്ളിൽ സുരക്ഷാ നടപടികൾ ഉൾപ്പെടെ കാമ്പസിന്റെ ഓരോ കോണും പരിശോധിക്കുകയും ചെയ്തു. മെയ് മാസത്തിൽ, കമ്പ്യൂട്ടറുകൾ സൂക്ഷിച്ചിരിക്കുന്ന മുറികളിലേക്ക് അയാൾ ഡ്യൂപ്ലിക്കേറ്റ് കീകൾ ഉപയോഗിച്ചു കടക്കുകയും മോഷണം നടത്തുകയും ചെയ്തു.
മോഷണം പുറത്തുവന്നതിനുശേഷം, സിഎംആർ സർവകലാശാല ഇയാളെ സംശയിച്ചെങ്കിലും അപ്പോഴേക്കും അയാൽ വാടക വീട് ഒഴിഞ്ഞുപോയിരുന്നു.പോലീസ് പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.