“നാടൻ രുചിക്കൂട്ട്”പുസ്തക പ്രകാശനം നടത്തി.

ബെംഗളൂരു : Acupuncture foundation ചെയർമാൻ ഡോക്ടർ ഫിലിപ്പ് മാത്യു, ബെംഗളൂരു രചിച്ച”നാടൻ രുചിക്കൂട്ട്” എന്ന പുസ്തകം, സുവർണ്ണ കർണാടക കേരളസമാജം കണ്ടോൺമെന്റ് സോൺ ലേഡീസ് വിങ്  ചെയർപേഴ്സൺ ശ്രീമതി പ്രസന്ന സേനൻ, പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ,മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറിയുമായ ശ്രീ ജയ്സൺ ലൂക്കോസിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.
മണവും സ്വാദും സ്ഥിരതയാർന്ന ഒരു ആരോഗ്യവും പകർന്നു നൽകാൻ കഴിയുന്ന തനി നാടൻ രീതിയിലുള്ള പാചകക്കുറിപ്പുകൾ ആണ് “നാടൻ രുചിക്കൂട്ട് “.
രുചികരവും സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം എളുപ്പത്തിൽ നാടൻ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കാവുന്ന പാചകരീതിയാണ് ഈ ഗ്രന്ഥത്തിലുള്ളത്.
സുവർണ്ണ കർണാടക-കേരള സമാജം സംസ്ഥാന പ്രസിഡണ്ട് ശ്രീ ചന്ദ്രസേനൻ,  ഓർഗനൈസിങ് സെക്രട്ടറി ശ്രീ ബിജു കോലംകുഴി,  കോറമംഗല ലേഡീസ് വിങ് ചെയർപേഴ്സൺ ശ്രീമതി ടെസ്സി ടോം, ശ്രീമതി അനിതാ ദാമോദരൻ,ശ്രീമതി വിജയലക്ഷ്മി നായർ, ശ്രീമതി ട്രീസ് ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us