ബെംഗളൂരു: ചൊവ്വാഴ്ച രാത്രി നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി സംരക്ഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.
ഉദ്യോഗസ്ഥരും വിദഗ്ധരും ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് പറയുമ്പോഴും തൊട്ട് അടുത്തുള്ള മറ്റ് കുന്നുകളിൽ തുടർച്ചയായി നടത്തുന്ന സ്ഫോടനവും മേഖലയിലെ മനുഷ്യ ഇടപെടലുകളും ഇതിൽ ഒരു പങ്കുവഹിച്ചേക്കാമെന്നത് അവർ തള്ളിക്കളയുന്നില്ല.
ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, രംഗപ്പ സർക്കിളിലെ ബ്രഹ്മഗിരി ഹിൽസിലൊ അല്ലെങ്കിൽ പോലീസ് ചെക്ക്പോസ്റ്റിന് സമീപമുള്ള പത്താം ക്രോസിലൊ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്.
നേരത്തെ, പല നദികളും ഇവിടെ നിന്നും ഉത്ഭവിച്ചിരുന്നു. നന്ദി ഹിൽസ് അഞ്ച് നദികളുടെ ഉത്ഭവകേന്ദ്രമാണ് . എന്നാൽ അവയെല്ലാം ഇപ്പോൾ വറ്റിപ്പോയി. സമീപത്തെ പ്രദേശവാസികൾ നിരവധി കുഴൽക്കിണറുകൾ കുഴിച്ചത് ഭൂഗർഭ ജലനിരപ്പിൽ ഗണ്യമായ കുറവുണ്ടാക്കി ഇത് മണ്ണ് വരണ്ടതും അയഞ്ഞതുമാക്കി, മണ്ണിടിച്ചിലിലേക്ക് നയിച്ചു എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
സ്കന്ദഗിരി ഹിൽസിന് സമീപമുള്ള സമീപ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഫോടനം ബ്രഹ്മഗിരികുന്നുകളെ ബാധിച്ചേക്കാമെന്നും അവർ സംശയിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.