ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ മാസം 31-ന് മുമ്പ് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബി.ബി.എം.പി കമ്മീഷണർ ഗൗരവ് ഗുപ്ത ഉത്തരവ് ഉത്തരവിറക്കി.
നഗരത്തിലെ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുമുള്ള ശ്രമമായി ആണ് പുതിയ ബി.ബി.എം.പി ഉത്തരവ്. നേരത്തെ, ദിവസേനയുള്ള COVID-19 കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ, വാണിജ്യ സ്ഥാപനങ്ങൾക്ക് ബിസിനസ്സ് പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.
To contain virus transmission, commercial establishments, industries, hotels and offices must ensure 100% vaccination of their working staff at employer's cost, along with following Covid protocols. The first dose must be administered by 31st August. pic.twitter.com/5e94eGOOSR
— Tushar Giri Nath IAS (@BBMPCOMM) August 26, 2021
ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കേണ്ടതാണെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് പുതുതായി പുറത്തിറക്കിയ ഉത്തരവിൽ പരാമർശിക്കുന്നു. തൊഴിലുടമ അവരുടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സർക്കാർ/ബിബിഎംപി വാക്സിനേഷൻ സെന്ററുകളിലോ സ്വകാര്യ ആശുപത്രികളിലോ തൊഴിലുടമയുടെ ചെലവിൽ 100% വാക്സിനേഷൻ ഉറപ്പാക്കണമെന്നും 31.08.2021 നുള്ളിൽ ജീവനക്കാർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ നൽകണമെന്നും ഉത്തരവിൽ പരാമർശിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.