ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികളെത്തിച്ചേരുന്നതിനാൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് രണ്ട് ലക്ഷം വിദ്യാർത്ഥികളെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കൊമേഴ്സ് വിദ്യാർത്ഥികളാണ്.
വർഷം തോറും സർക്കാർ കോളേജുകളിൽ ഒരു ലക്ഷം സീറ്റുകൾ ബാക്കി വരുന്നുണ്ട് . ഇതിനു പുറമേ, ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്തുകയാണെങ്കിൽ ബാക്കി വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സ്വകാര്യ കോളേജുകൾക്കും അവർ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാലകളുമായി അധിക വിഭാഗങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, അധിക വിഭാഗങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ഈ മാസം അവസാനം വരെ സ്വീകരിക്കുന്നതിനാൽ, പ്രാദേശിക പരിശോധന നടന്നതിന് ശേഷം സെപ്റ്റംബറോടെ മാത്രമേ കോളേജിൽ ലഭ്യമായ അധിക സീറ്റുകളെക്കുറിച്ച് അറിയാനാകൂ എന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.